തിരുവനന്തപുരം : ശ്രീകാര്യം എൻജിനീയറിങ് കോളേജിൽ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം പൊന്നാനി സ്വദേശി ഷംസുദ്ദീനാണ് (29) മരിച്ചത്. ഇയാളെ ഇന്ന് രാവിലെയാണ് കോളേജ് ക്യാംപസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ചാക്ക ഐടിഐയിലെ ഇൻസ്ട്രക്ടർ ജോലി ചെയ്ത് വരികയായിരുന്നു ഷംസുദ്ദീൻ. പാർട്ട്‌ടൈം കോഴ്‌സായാണ് എൻജിനീയറിങ് പഠിച്ചിരുന്നത്.