വിമാനത്തിൽ ഡൽഹിയിലേക്ക് പുറപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയിയെ കാണാനില്ലെന്ന പരാതിയുമായി മകന്. തിങ്കളാഴ്ച ഇന്‍ഡിഗോ വിമാനത്തില്‍ ഡൽഹിയിലേക്ക് പോയ പിതാവിനെക്കുറിച്ച് ഒരു വിവരവുമില്ലെന്നും എവിടെയാണെന്ന് കണ്ടെത്താനായില്ലെന്നുമാണ് മുകുൾ റോയിയുടെ മകൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ഇൻഡിഗോയുടെ ജി ഇ 898 കൊൽക്കത്ത-ന്യൂഡൽഹി വിമാനത്തിലാണ് മുകുള്‍ റോയി യാത്ര തിരിച്ചത്.
അതേസമയം മകനുമായി മുകുൾ റോയ് വഴക്കുണ്ടാക്കിയിരുന്നതായും, ഇതിനുശേഷമാണ് ഡൽഹിയിലേക്ക് പോയതെന്നും ചില ബന്ധുക്കൾ പറയുന്നു. ഭാര്യയുടെ മരണ ശേഷം ശാരീരിക ബുദ്ധിമുട്ടുകളുണ്ടായ മുകുള്‍ റോയിയെ ഫെബ്രുവരിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.