ക്രിക്കറ്റിൽ ഇന്ത്യ-ഓസീസ് മത്സരങ്ങൾ രണ്ട് ക്രിക്കറ്റ് താരങ്ങളിലേക്ക് ചുരുങ്ങിയ ഒരു കാലഘട്ടം ക്രിക്കറ്റ് പ്രേമികളുടെ ഓർമകളിൽ ഇന്നും ഉണ്ടാകും. മൈതാനത്ത് പരസ്‌പരം പോരടിച്ചിരുന്നെങ്കിലും മികച്ച സൗഹൃദം ഇരു താരങ്ങൾക്കും ഇടയിൽ ഉണ്ടായിരുന്നു. മൈതാനത്തെ ആ സുവർണകാലം സമ്മാനിച്ച ഷെയ്‌ൻ വോൺ വിടപറയുമ്പോൾ ഓർമ്മകൾ അനേകമാണ്.
ക്രിക്കറ്റിൽ എക്കാലവും കരുത്തരായിരുന്ന ഓസീസ് നിര ഇന്ത്യയ്ക്കെതിരെ കളിക്കുന്ന മത്സരങ്ങൾ പക്ഷേ അറിയപ്പെട്ടത് രണ്ട് താരങ്ങളുടെ പേരിലായിരുന്നു. ക്രിക്കറ്റിലെ ബാറ്റർമാരിൽ ഏറ്റവും മികച്ചവൻ എന്ന വിശേഷണം സ്വന്തമായ സച്ചിനും ഏറ്റവും മികച്ച ബൗളറായി ലോകം വാഴ്‌ത്തിയ ഷെയ്‌ൻ വോണും തമ്മിലായിരുന്നു ആ പോരാട്ടങ്ങൾ.
ലോക ക്രിക്കറ്റിലെ കൊലകൊമ്പന്‍ ബാറ്റര്‍മാരെയെല്ലാം കറക്കിവീഴ്‌ത്തുകയായിരുന്നു വോണിന് ഹരം. എന്നാൽ സച്ചിന് മുന്നിൽ പലപ്പോഴും വോണിന്റെ അടവുകളൊന്നും തനെ ഫലിച്ചില്ല. ഇരുവരും 29 തവണയാണ് നേർക്ക് നേർ വന്നത്. ഇതിൽ നാലേ നാല് തവണ മാത്രമേ ഓസീസ് സ്‌പിന്‍ ജീനിയസിന് മാസ്റ്റര്‍ ബ്ലാസ്റ്ററെ പവലിയനിലേക്ക് മടക്കാനായുള്ളൂ. ചെന്നൈ(1998), കാണ്‍പൂര്‍(1998), അഡ്‌ലെയ്‌ഡ്(1999), മെല്‍ബണ്‍(1999) എന്നീ വേദികളിലായിരുന്നു വോണിന് മുന്നില്‍ സച്ചിന്‍ അടിയറവ് പറഞ്ഞത്.
ശാരീരികമായി ഏറെ അപൂര്‍വ്വതകളുള്ള ക്രിക്കറ്റ് താരമാണ് ഷെയ്ന്‍ വോണ്‍. അതില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ് അദ്ദേഹത്തിന്റെ കണ്ണുകള്‍. ഷെയ്ന്‍ വോണിന്റെ ഒരു കൃഷ്ണമണിക്കുള്ളില്‍ പച്ച നിറവും മറ്റേ കൃഷ്ണമണിക്കുള്ളില്‍ നീല നിറവുമാണ് കാണുക. അതിനൊരു കാരണമുണ്ട്. ഹെറ്ററോക്രോമിയ എന്ന അവസ്ഥയാണ് അതിനു കാരണം. ഷെയ്ന്‍ വോണ്‍ തന്നെ ഒരിക്കല്‍ ഇതേ കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. ശരീരത്തില്‍ മെലാനിന്റെ അളവ് കുറയുന്ന അവസ്ഥയാണ് ഹെറ്ററോക്രോമിയ. കണ്ണുകളില്‍ മാത്രമല്ല ചിലപ്പോള്‍ മുടിയിലും ഇങ്ങനെ നിറവ്യത്യാസം കാണിക്കും. ഹെറ്ററോക്രോമിയ എന്ന അവസ്ഥയാണ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ കണ്ണുകളിലെ വ്യത്യസ്ത നിറങ്ങള്‍ക്ക് കാരണം.
ഓസ്ട്രേലിയക്കു വേണ്ടി 145 ടെസ്റ്റുകളില്‍ നിന്നും 708ഉം 194 ഏകദിനങ്ങളില്‍ നിന്നും 293ഉം വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. ശ്രീലങ്കയുടെ മുന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനും വോണും തമ്മിലായിരുന്നു ലോകത്തിലെ നമ്പര്‍ വണ്‍ സ്പിന്നര്‍ ആരെന്ന കാര്യത്തില്‍ ഒരു കാലത്തു മല്‍സരം നടന്നിരുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ച ശേഷം ഐപിഎല്ലിലും വോണ്‍ ക്രിക്കറ്റ് പ്രേമികളെ ഹരം കൊള്ളിച്ചിരുന്നു. 2008ലെ പ്രഥമ സീസണില്‍ രാജസ്ഥാന് റോയല്‍സ് ഐപിഎല്‍ കിരീടം ചൂടിയത് വോണിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു. പിന്നീട് റോയല്‍സിന്റെ പരിശീലകനായും ഓസീസ് ടീമിന്‍റെ സ്പിന്‍ ബൗളിങ് ഉപദേഷ്ടാവായുമെല്ലാം അദ്ദേഹം പ്രവര്‍ത്തിച്ചു. ടെസ്റ്റ് ക്രിക്കറ്റിലേക്കു വരികയാണെങ്കില്‍ 10 തവണ 10 വിക്കറ്റ് നേട്ടം കൊയ്യാന്‍ വോണിനായിട്ടുണ്ട്. 37 തവണ ഇന്നിങ്സില്‍ അഞ്ചു വിക്കറ്റ് നേട്ടം കുറിക്കാനും അദ്ദേഹത്തിനു സാധിച്ചു. 48 തവണയാണ് വോണ്‍ നാലു വിക്കറ്റ് നേട്ടം കൊയ്തിട്ടുള്ളത്.
ഏകദിനത്തില്‍ ഒരു തവണ അഞ്ചു വിക്കറ്റ് നേട്ടവും 12 തവണ നാലു വിക്കറ്റ് നേട്ടവും അദ്ദേഹത്തിനു കുറിക്കാന്‍ കഴിഞ്ഞു. 2008 ലെ കന്നി ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിന്റെ നായകനും പരിശീലകനുമായിരുന്ന വോണ്‍, ആരും വിജയ സാധ്യത കല്പ്പിച്ചു കൊടുക്കാതിരുന്ന രാജസ്ഥാനെ കന്നി ഐപിഎല്ലിലെ ചാമ്പ്യന്മാരാക്കുകയായിരുന്നു. 2011 ല്‍ ഐപിഎല്ലില്‍ നിന്നും വിരമിച്ച അദ്ദേഹം പില്‍ക്കാലത്ത് ടീമിന്‍റെ പരിശീലകനായും പ്രവര്‍ത്തിച്ചിരുന്നു. 2011 ല്‍ ഐപിഎല്ലില്‍ നിന്നും വിരമിച്ച അദ്ദേഹം പില്‍ക്കാലത്ത് ടീമിന്‍റെ പരിശീലകനായും പ്രവര്‍ത്തിച്ചിരുന്നു.
ക്രിക്കറ്റ് മൈതാനത്ത് ഇറങ്ങി രണ്ടാം വർഷം വോൺ ലോകത്തോട് തന്റെ വരവറിയിച്ചു.- നൂറ്റാണ്ടിൽ പിന്നീടൊരിക്കലും ആവർത്തിക്കാൻ ഇടയില്ലാത്ത ഒരു അത്ഭുതം 1993 ജൂൺ നാലിന് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലെ ആഷസ് വേദിയിൽ നടന്നു. ഇംഗ്ലണ്ട് ബാറ്റർ മൈക്ക് ഗാട്ടിങ് ബോൾ ഫേസ് ചെയ്യാൻ തയാറായി നിൽക്കുന്നു. ലെഗ് സ്റ്റമ്പിന് പുറത്ത് പിച്ച് ചെയ്തു ഒരു സാധാരണ സ്പിൻ ബോൾ വരുന്നു- ഗാട്ടിങ് സാധാരണപോലെ ഡിഫൻഡ് ചെയ്തു. പക്ഷേ ലെഗ് സ്റ്റമ്പിന് പുറത്ത് പിച്ച് ചെയ്ത ആ പന്ത് ഓഫ് സ്റ്റമ്പ് വീഴ്ത്തിയപ്പോൾ ഗാട്ടിങ് മാത്രമല്ല- ലോക ക്രിക്കറ്റ് തന്നെ ഒരു നിമിഷം സ്തംഭിച്ചു നിന്നു- നൂറ്റാണ്ടിന്റെ പന്തെന്ന് ലോകം വിളിച്ച ആ ബോളിന് പിന്നിലെ മാന്ത്രികനായിരുന്നു വോൺ..
പുറത്തേക്കിറങ്ങുക, ചിരിച്ചുകൊണ്ട് കളിക്കുക, അത്രയും സിംപിളായൊരു ഗെയിമാണ് എനിക്ക് ക്രിക്കറ്റ്.’ – ഒരിക്കൽ വോൺ പറഞ്ഞതാണ്. അത്രത്തോളം സിംപിളായിരുന്നു വോൺ. വിരമിച്ചതിന് ശേഷം രാജസ്ഥാൻ റോയൽസിന്റെ ഭാഗമായപ്പോഴും അദ്ദേഹം ആ ലാളിത്യം കാത്തുസൂക്ഷിച്ചിരുന്നു. ഗ്രൗണ്ടിൽ വിസ്മയം തീർത്ത ആ മനുഷ്യൻ ഇനിയില്ല… പക്ഷേ ഓരോ ക്രിക്കറ്റ് ആരാധകന്റെയും നെഞ്ചിനകത്ത് അന്നും ഇന്നും എന്നും നിങ്ങളുണ്ടാകും. വിട ഷെയ്ൻ വോൺ.
യുദ്ധം; കാരണവും അനന്തരഫലവും
https://www.facebook.com/varthatrivandrumonline/videos/1141350856613373