എസ്എഫ്ഐ നേതാവ് അപർണ്ണ ഗൗരിക്ക് അക്രമത്തിൽ ഗുരുതര പരുക്ക്. കോളേജ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആക്രമണമേറ്റ എസ്.എഫ്.ഐ ജില്ലാ ജോയിൻ്റ് സെക്രട്ടറി ക്ക് ഗുരുതര പരുക്ക്. വയനാട് ജില്ലാ ജോയിൻ്റ് സെക്രട്ടറി അപർണ്ണ ഗൗരിക്ക് ആണ് പരുക്കേറ്റത്. വാരിയെല്ല് തകർന്ന് മേപ്പാടി വിംസ് മെഡിക്കൽ കോളേജ് ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അപർണ്ണ ഇപ്പോൾ. മേപ്പാടി പോളിടെക്നിക്കിൽ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനു നേതൃത്വം കൊടുക്കുമ്പോഴാണ് അപർണ്ണ അതിക്രൂരമായി ആക്രമിക്കപ്പെട്ടത്.
മേപ്പാടി പോളിയിൽ എസ്.എഫ്.ഐയെ നേരിടാൻ മറ്റെല്ലാരും ചേർന്ന് പാലൂട്ടി വളർത്തുന്ന ട്രാബിയൊക്ക് എന്ന അവിയൽ സംഘടനയാണ് അക്രമത്തിനു പിന്നിൽ. മയക്കുമരുന്ന് ഉപയോഗവും വിപണനവും പതിവാക്കിയവരാണ് ഈ സംഘടനയെ നിയന്ത്രിക്കുന്നത് എന്നാണ് ആക്ഷേപം. അത് സ്ഥിരീകരിക്കുന്ന രീതിയിൽ ഉള്ളത് ആണ് പെൺകുട്ടിയ്ക്ക് നേരെയുള്ള അക്രമം. ഈ സംഭവം മുഖ്യധാരാ മാധ്യമങ്ങൾ വാർത്ത ആക്കിയിട്ടില്ല. മുതിർന്ന മാധ്യമ പ്രവർത്തകൻ വി.എസ്.ശ്യാം ലാൽ ഉൾപെടെയുള്ളവർ മാധ്യമ സ്ഥാപനങ്ങളുടെ ഇ ഇരട്ടത്താപ്പ് നയത്തിന് എതിരെ പരസ്യമായി പ്രതികരിച്ചു.
26ന്റെ നിറവിൽ പൂജ,താരസമ്പന്നമായി വാർഷിക ആഘോഷം
https://www.facebook.com/varthatrivandrumonline/videos/1182552315951347