ഒരൊറ്റ ദിവസം കൊണ്ട് ഉക്രൈനെ തകർക്കാം എന്ന് ചിന്തിച്ച പുടിൻ, ഉക്രൈൻ ഭരണാധികാരി റഷ്യയുടെ കാൽച്ചുവട്ടിൽ എന്ന് സ്വപ്നം കണ്ട ചില വമ്പന്മാർ. പക്ഷേ അവരുടെ എല്ലാം ധാരണകളെയും ചിന്താഗതികളെയും മാറ്റിമറിച്ച് ഉക്രൈൻ പൊരുതി. അതൊരു ഒന്നൊന്നര ചെറുത്ത് നിൽപ്പായിരുന്നു എന്ന് പറയുന്നതാവും ശരി. ഉക്രൈനെ അത്തരത്തിൽ പൊരുതാൻ ശക്തി നൽകിയ ഒരാൾ ഒരേയൊരാൾ… അതേ ഉക്രൈൻ പ്രസിഡന്റ് വ്ലാദിമർ സെലൻസ്കി.
ഉക്രൈന്റെ പ്രസിഡന്റ് ആയ വൊളോഡിമിർ സെലെൻസ്കിയെ എല്ലാവർക്കും അറിയാം. എന്നാൽ, ആരാണ് ഈ സെലെൻസ്കി? ഉക്രൈന്റെ പ്രസിഡന്റ് ആകുന്നതിന് മുൻപ് ഇദ്ദേഹം ചെയ്തിരുന്നത് എന്താണ്?. റഷ്യ – ഉക്രൈൻ യുദ്ധം ആരംഭിച്ചതോടെ, ലോകജനത സോഷ്യൽ മീഡിയയിൽ കാര്യമായ അന്വേഷണത്തിലാണ്. അവർക്കറിയേണ്ടത്, ശരിക്കും ആരാണ് സെലൻസ്കി എന്നാണ്. അന്വേഷണം, ഒടുവിൽ അവസാനിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ പഴയ കാലത്തിലേക്ക്.
2019 ൽ ആണ് സെലെൻസ്കി ഉക്രൈന്റെ പ്രസിഡന്റ് ആയത്. അതിനുമുൻപ്, നിരവധി ടി.വി ഷോകളിലും സിനിമകളിലും അഭിനയിച്ച ഒരു നടനും ഹാസ്യതാരവും അവതാരകനും വോയിസ് ആർട്ടിസ്റ്റുമായിരുന്നു സെലെൻസ്‌കി. 2006-ൽ ഡാൻസിംഗ് വിത്ത് ദ സ്റ്റാർസിലും ഉക്രേനിയൻ ടെലിവിഷൻ പരമ്പരയായ സെർവന്റ് ഓഫ് ദി പീപ്പിളിലും പ്രധാന താരമായിരുന്നു സെലൻസ്‌കിയെന്ന് ഒരുപക്ഷെ, പലർക്കും അറിയാമായിരിക്കും. എന്നാൽ, അധികമാർക്കും അറിയാത്ത ഒരു രഹസ്യമാണ് ഇപ്പോൾ പുറത്തുവരുന്നത്. സെലെൻസ്‌കിയുടെ കരിയറിലെ, അധികം അറിയപ്പെടാത്ത ഒരു വശം ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഉയർന്ന് വന്നിരിക്കുന്നത്. കുട്ടികളുടെ സിനിമയായ പാഡിംഗ്ടണിന്റെ ഉക്രേനിയൻ പതിപ്പിൽ കരടി കഥാപാത്രത്തിന് ഡബ്ബ് ചെയ്തത് സെലെൻസ്കി ആയിരുന്നുവത്രെ.
പാഡിംഗ്ടൺ (2014), പാഡിംഗ്ടൺ 2 (2017) എന്നിവയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ആനിമേറ്റഡ് കഥാപാത്രമായ കരടിക്ക് ശബ്ദം നൽകിയിരുന്നത് സെലെൻസ്‌കി ആയിരുന്നുവെന്ന് പാഡിംഗ്ടൺ നിർമ്മിച്ച സ്റ്റുഡിയോ കാനലിന്റെ വക്താവ് വെളിപ്പെടുത്തി. പാഡിംഗ്ടൺ ഫിലിം ഫ്രാഞ്ചൈസിയിൽ കരടിയുടെ വളർത്തച്ഛനായി അഭിനയിച്ച ബ്രിട്ടീഷ് നടൻ ഹ്യൂ ബോണവില്ലെ പോലും ഈ വെളിപ്പെടുത്തലിൽ അമ്പരന്നിരിക്കുകയാണ്.
‘ഇന്ന് വരെ ഉക്രെയ്നിൽ പാഡിംഗ്ടൺ ബിയറിന്റെ -ന്റെ ശബ്ദം നൽകിയത് ആരാണെന്ന് എനിക്ക് അറിയില്ലായിരുന്നു’, ഹഗ് ബോണവിൽ ട്വിറ്ററിൽ കുറിച്ചു. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട്, അക്കാലത്ത് പുറത്തിറങ്ങിയ വീഡിയോയിൽ സെലൻസ്കി തന്നെ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ് ‘എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക് നമസ്കാരം. ഞാൻ, വൊളോഡിമിർ സെലെൻസ്കി. അതിശയകരവും ആകർഷകവും സൗഹൃദപരവുമായ കരടി പാഡിംഗ്ടണിന് ശബ്ദം നൽകുന്നത് ഞാനാണ്’. പ്രസിഡന്റാകുന്നതിന് മുമ്പ്, സെർവന്റ് ഓഫ് പീപ്പിൾ എന്ന ചിത്രത്തിലെ പ്രധാന വേഷത്തിലൂടെ ശ്രദ്ധേയനായ സെലെൻസ്‌കി, പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായിരുന്നു.
2003 മുതൽ തന്നെ യുക്രൈൻ ടെലിവിഷൻ രം ഗത്തെ പരിചിതമായ മുഖമാണ് സെലൻസ്കിയുടേത്. സ്റ്റുഡിയോ Kvartal 95ന്റെ സ്ഥാപക അം ഗം കൂടിയാണ് യുദ്ധമുഖത്ത് യുക്രൈനെ നയിക്കുന്ന, രാഷ്ട്രീയത്തിൽ മുൻപരിചയങ്ങളൊന്നുമില്ലാത്ത പ്രസിഡന്റ് സെലൻസ്കി. യുക്രൈനിലെ അതി സമ്പന്നനായ ഇഹോർ കൊളോംസ്കിയുമായുള്ള ബന്ധം സെലൻസ്കിക്ക് എതിരെ തെരഞ്ഞെടുപ്പുകളിൽ വലിയ പ്രചരണ ആയുധമായിരുന്നു. എന്നിട്ടും ഉക്രൈൻ പ്രസിഡന്റ് പെട്രോ പൊറോഷോൻകോയെ തോൽപ്പിച്ചാണ് സെലൻസ്കി യുക്രൈന്റെ അമരക്കാരനാകുന്നത്.
2003 ലാണ് സെലൻസ്‌കി ഒലേനയെ വിവാഹം കഴിക്കുന്നത്. ഇരുവരും ക്രിവി സർവകലാശാലയിലെ വിദ്യാർത്ഥികളായിരുന്നു. ആർക്കിടെക്ടായിരുന്ന ഒലേന പിന്നീട് തിരക്കഥാകൃത്തായി. ഒരു ദിവസം കൊണ്ട് യുക്രൈനെ നിലംപരിശാക്കാം എന്ന് ചിന്തിച്ച റഷ്യക്ക് തെറ്റി. മറുപക്ഷത്ത് നിൽക്കുന്നത് നിച്ഛയദാർഢ്യം ഉള്ള ഒരുവനായിരുന്നു. തന്റെ രാജ്യത്തിനായി എന്തുചെയ്യാൻ മടിക്കാത്ത ഒരുവൻ. ലോകത്തിലെ വൻ ശക്തികൾ കൈയ്യൊഴിഞ്ഞപ്പോഴും സെലൻസ്കി തളർന്നില്ല. അതേ ധീരതയുട പര്യായമായി സെലൻസ്കി മാറുകയായിരുന്നു.
‘മാതൃരാജ്യത്തിന് വേണ്ടി പൊരുതാൻ സന്നധരായവർക്ക് ആയുധങ്ങൾ നൽകും. യുക്രൈനെ സംരക്ഷിക്കാനും പിന്തുണയ്ക്കാനും തയാറായിരിക്കുക…’ റഷ്യ യുക്രൈൻ യുദ്ധം പൊട്ടിപ്പുറപ്പെട്ട് പതിനൊന്നാം മണിക്കൂറിലായിരുന്നു യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കിയുടെ ഈ അഭ്യർത്ഥന. രണ്ടാം ലോക മഹായുദ്ധത്തിന ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ യുദ്ധ പ്രതിസന്ധി ഒറ്റയ്ക്ക് നേരിടുകയാണ് 44 കാരനായ സെലൻസ്‌കി.
യുദ്ധം; കാരണവും അനന്തരഫലവും
https://www.facebook.com/varthatrivandrumonline/videos/1141350856613373