ആലപ്പുഴ: അലക്ഷ്യമായി അമിത വേഗതയിൽ ഓവർ ടേക്കിങ് നടത്തിയ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് സ്വകാര്യ സ്കൂൾ അധ്യാപിക മരിച്ചു. കായംകുളം എസ്.എൻ ഇൻറർനാഷണൽ സ്കൂളിലെ അധ്യാപികയായ ഭഗവതിപടിയിൽ വാടകക്ക് താമസിക്കുന്ന ഓച്ചിറ തെക്ക് കൊച്ചുമുറി സരോജ് ഭവനത്തിൽ സുമമാണ് മരിച്ചത്. തട്ടാരമ്പലം റോഡിൽ തട്ടാവഴി ജങ്ഷനിൽ തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. കായംകുളത്തേക്ക് വരികയായിരുന്ന സുമത്തിനെ പിന്നാലെ വന്ന ബസ് മറികടക്കുന്നതിനിടയിൽ സ്കൂട്ടറിന്റെ ഹാൻഡിൽ തട്ടി മറിഞ്ഞുവീഴുകയും ബസിന്റെ പിന്നിലെ ടയർ തലയിലൂടെ കയറിയിറങ്ങുകയുമായിരുന്നു.
ധരിച്ചിരുന്ന ഹെൽമറ്റ് പൊട്ടി ചിതറിയാണ് തലയിലൂടെ ബസ് കയറി ഇറങ്ങിയത്. അപകടത്തിന് ശേഷം ഡ്രൈവറും കണ്ടക്ടറും ബസിൽ നിന്നും ഇറങ്ങിയോടുകയായിരുന്നു. സുമത്തിന്റ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ആറാം കിരീടം ലക്ഷ്യമാക്കി ബ്രസീൽ
https://www.facebook.com/varthatrivandrumonline/videos/501646858674127