മലപ്പുറം: മലപ്പുറത്ത് സ്കൂള്‍ ബസ് അപകടത്തില്‍പെട്ട് 25-ഓളം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. മരവട്ടം ഗ്രേസ് വാലി പബ്ലിക് സ്കൂളിന്റെ ബസാണ് പാങ്ങ് കടുങ്ങാമുടിയില്വെച്ച് അപകടത്തില്‍പെട്ടത്.
ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതായിരുന്നു അപകടത്തിനു കാരണം.
നിയന്ത്രണംനഷ്ടപ്പെട്ട ബസ് മരത്തിലിടിച്ച് മറിയുകയായിരുന്നു. 42 കുട്ടികളായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.