സഞ്ചു എന്നാൽ ഫ്ലവർ അല്ലടാ ഫയർ ആണ്”, ഇതാണ് തിരിച്ചുവരവ്, ഇതാകണം തിരിച്ചുവരവ്

‘ഏഴ് വര്‍ഷമായി ഞാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയിട്ട്. ഇന്നാണ് എന്റെ രാജ്യത്തിന്റെ വിജയത്തിലേക്ക് എത്തിക്കാന്‍ കാരണമായ ഒരു ഫലപ്രദമായ ഇന്നിംഗ്‌സ് കളിക്കാന്‍ സാധിച്ചത്. വളരെയധികം സന്തോഷമുണ്ട്’ കഴിഞ്ഞ ദിവസത്തെ മത്സരത്തിന് ശേഷം സഞ്ചു പറഞ്ഞ വാക്കുകകളാണിത്. അതേ കനല് കെട്ടിട്ടില്ലെങ്കിൽ പൊള്ളുക തന്നെ ചെയ്യും. ഏഴ് വർഷമായി തന്റെ മനസിലുണ്ടായിരുന്ന അമർഷവും ദേഷ്യവും എല്ലാം സഞ്ചു അടിച്ചു പറത്തി ബൗണ്ടറി കടത്തി.

തുടർച്ചയായി നേരിടേണ്ടി വന്ന അവഗണനകളിലും സഞ്ചു തളർന്നില്ല. ഐ പി എൽ മത്സരങ്ങളിൽ വീറും വാശിയും ചോരാതെ സഞ്ചു ബാറ്റ് വീശി. കഴിഞ്ഞ ദിവസം ശ്രീലങ്കയുമായുള്ള കളിയിൽ സഞ്ചു അക്ഷരാർത്ഥത്തിൽ സംഹാരതാണ്ഡവമാടുകയായിരുന്നു.
ആദ്യ 12 പന്തില്‍ ആറ് റണ്‍സ് മാത്രമായിരുന്നു സഞ്ജു നേടിയത്. ലഹിരു കുമാര പതിമൂന്നാം ഓവര്‍ എറിയാനെത്തുമ്പോള്‍ സഞ്ജു 21 പന്തില്‍ 19 റണ്‍സായിരുന്നു. എന്നാല്‍ കുമാരയെ മൂന്ന് സിക്‌സിന് പറത്തി സഞ്ജു അതിവേഗം സ്‌കോര്‍ ചെയ്തതോടെ ഇന്ത്യ അനായാസം ലക്ഷ്യത്തിലേക്ക് കുതിച്ചു. ആ ഓവറിലെ അവസാന പന്തില്‍ സ്ലിപ്പില്‍ ബിനുര ഫെര്‍ണാണ്ടോയുടെ അത്ഭുത ക്യാച്ചില്‍ സഞ്ജു മടങ്ങുമ്പോള്‍ 25 പന്തില്‍ 39 റണ്‍സിലെത്തിയിരുന്നു.

മത്സരത്തിന്റെ തുടക്കത്തില്‍ സഞ്ജുവിന്റെ പതിഞ്ഞ താളം ക്രി്ക്കറ്റ് പ്രേമികളെ ആശങ്കപ്പെടുത്തിയിരുന്നു. നേരിട്ട രണ്ടാം പന്തില്‍ തന്നെ സഞ്ജു ശക്തമായ എല്‍ബിഡബ്ല്യു അപ്പീലിനെ അതിജീവിച്ചു. ശ്രീലങ്ക റിവ്യു എടുത്തെങ്കിലും സഞ്ജു രക്ഷപ്പെട്ടു. പിന്നീട് 12 പന്തില്‍ ആറ് റണ്‍സെടുത്തു നില്‍ക്കെ ഷനകയുടെ പന്തില്‍ സഞ്ജു നല്‍കിയ ക്യാച്ച് ലോംഗ് ഓണില്‍ ലങ്കന്‍ ഫീല്‍ഡല്‍ നിലത്തിടുകയും പന്ത് ബൗണ്ടറി കടക്കുകയും ചെയ്തു. സഞ്ജു താളം കണ്ടെത്താന്‍ വിഷമിക്കുമ്പോഴും മറുവശത്ത് ശ്രേയസ് അടിച്ചു തകര്‍ത്തത് റണ്‍റേറ്റിന്റെ സമ്മര്‍ദ്ദം ഇന്ത്യയില്‍ നിന്ന് അകറ്റി.

ശ്രീലങ്കകെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ 183 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് രോഹിത് ശര്‍മ്മയേയും ഇഷാന്‍ കിഷനേയും നഷ്ടമായെങ്കിലും ശ്രേയസ്സ് അയ്യര്‍ സഞ്ചു സാംസണ്‍ കൂട്ടുകെട്ടും പിന്നീടെത്തിയ ജഡേജയും ചേര്‍ന്ന് ഇന്ത്യയെ വിജയതീരത്തെത്തിച്ചു. 13ാം ഓവറില്‍ കുമാരയെ ബൗണ്ടറിയടിച്ച് വരവേറ്റ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ ആ ഓവറില്‍ മൂന്നു സിക്‌സ് കൂടി നേടി. ഒന്നിനൊന്നു അതി മനോഹരമായിരുന്നു ഓരോ സിക്‌സും. 23 റണ്‍സ് പിറന്ന ആ ഓവറിലെ അവസാന പന്തില്‍ തന്നെയാണ് സഞ്ജു പുറത്തായത്. പൂര്‍ത്തിയാകാത്ത കവിത പോലെ ആ പുറത്താകലും മനോഹരമായിരുന്നു.

വളരെ നിര്‍ണ്ണായക സന്ദര്‍ഭമായിരുന്നു സഞ്ജുവിന് മുമ്പിലുണ്ടായിരുന്നത്. ഇഷാന്‍ കിഷന്റെ വിക്കറ്റ് കൂടി വീണപ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ റണ്ണുകള്‍ കുറവായിരുന്നു. ശ്രേയസ്സ് അയ്യര്‍ക്ക് പിന്തുണ നല്‍കുക , അതിനുമപ്പുറം ടീമിന്റെ റണ്‍നിരക്ക് ഉയര്‍ത്തുക. ഒരു കളിക്കാരനെ സംബന്ധിച്ചിടത്തോളം അതിസമ്മര്‍ദ്ധം നല്‍കുന്ന നിമിഷങ്ങള്‍. സഞ്ജുവിനെ വളരെ അടുത്തറിയാവുന്ന ഒരു കമന്റേറ്റര്‍ ഇങ്ങനെ പറഞ്ഞു ‘ സഞ്ജു വളരെ മികച്ച ക്രിക്കറ്ററാണ്. പക്ഷേ ഐ.പി.എലില്‍ അയാള്‍ ഉണ്ടാക്കുന്ന ഓളം ഇന്റര്‍നാഷണല്‍ ക്രിക്കറ്റിലേക്ക് എത്തുന്നില്ല എന്നത് ഒരു പോരായ്മയാണ്’. ഡഗൗട്ടില്‍ രോഹിത്ത് ശര്‍മ്മ സന്തോഷവാനായിരുന്നു. സീരിസ് തുടങ്ങുന്നതിന് മുമ്പ് സഞ്ജുവില്‍ അര്‍പ്പിച്ച പ്രതീക്ഷ അയാള്‍ കാക്കുന്നത് ഒരു ക്യാപ്റ്റനെ സംബന്ധിച്ച് സന്തോഷം തന്നെയാണ്. ഇതിനുമപ്പുറം രോഹിത്തിന് പ്രതീക്ഷകളുണ്ട്. സഞ്ജുവിനും.

ടി20യിലെ വളരെ മികച്ച ഇന്നിങ്ങ്‌സ് അല്ല സഞ്ജുവിന്റെ 39 റണ്‍സ്. പക്ഷേ അവസാന അംഗീക്യത ബാറ്റ്‌സ്മാന്‍ താനാണെന്ന് അറിഞ്ഞ സഞ്ജു കുറച്ച് സംയമനം പാലിക്കുകയും ശ്രേയസിന് പിന്തുണ നല്‍കുകയും ചെയ്യ്തു. ഒരു പക്ഷേ പവലിയനില്‍ നിന്ന് അയാള്‍ക്കായ് കിട്ടിയ നിര്‍ദ്ദേശം ആകാം. ചെറുത്തു നില്‍പ്പിലൂടെ കളി ഇന്ത്യയിലേക്ക് കൊണ്ട് വരാനായ് സഞ്ജു കാണിച്ച മനസാന്നിദ്ധ്യം എടുത്ത് പറയാതെ വയ്യ. സാഹചര്യത്തിന് അനുസരിച്ച് ഗിയര്‍ മാറ്റുക, ഒരു ബോണ്‍ ക്രിക്കറ്റര്‍ക്ക് സാധ്യമാകുന്ന കാര്യം.അതായിരുന്നു സഞ്ജുവില്‍ നിന്ന് ഉണ്ടായത്.

നിങ്ങള്‍ മനസിലാക്കാത്ത ഒരു കാര്യം ഉണ്ട്,സഞ്ജു ഒരു ബ്രാന്‍ഡ് ആണ്, ആ ബ്രാന്‍ഡ് നു എന്നും വില ഉണ്ടാകും..അതു വെറുതെ വന്നതല്ല.. ടെക്‌നിക്കലി അയാള്‍ ബ്രില്ലിയണ്ട് ആയ പ്ലയെര്‍ ആണ്..പരിശീലകന്‍ ബിജു ജോര്‍ജിന്റെ വാക്കുകള്‍ കടം എടുക്കുക ആണെങ്കില്‍ സഞ്ജു ഒരു കണ്‍സിസ്റ്റന്റ് കളിക്കാരന്‍ അല്ല പക്ഷെ ഇമ്പാക്ട് കളിക്കാരന്‍ ആണ്.. അയാളില്‍ നിന്നും ഇന്ത്യ പ്രതീക്ഷിക്കുന്നതും അതാണ്..രോഹിത് പറഞ്ഞതനുസരിച്ചാണെങ്കിൽ സഞ്ചു ലോകകപ്പിൽ കളിക്കും… മികച്ച പ്രകടനം കാഴ്ചവെയ്ക്കും. വിമർശകരുടെ വായടപ്പിക്കും.

“സഞ്ചു എന്നാൽ ഫ്ലവർ അല്ലടാ ഫയർ ആണ്!!!”

 

യുദ്ധം; കാരണവും അനന്തരഫലവും

https://www.facebook.com/varthatrivandrumonline/videos/1141350856613373

 




Latest

ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍

ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. അടിമലത്തുറയില്‍ വച്ചാണ് ഇവരെ...

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ 10 പേര്‍ക്ക് പരുക്ക്.

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌...

നാളെ സംസ്ഥാനത്ത് കെ എസ്‌ യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം:കെ എസ്‌ യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍...

പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയിലേക്ക് വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് അഭിമുഖം നടത്തുന്നു

പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയിലേക്ക് വിവിധ തസ്തികകളില്‍ താല്‍ക്കാലിക...

ചെറ്റച്ചലിൽ 18 കുടുംബങ്ങൾക്ക് വീട്; മന്ത്രി ഒ ആർ കേളു തറക്കല്ലിടും

അരുവിക്കര ചെറ്റച്ചല്‍ സമരഭൂമിയിലെ 18 കുടുംബങ്ങള്‍ക്ക് വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു....

ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങിമരിച്ചു, സംഭവം തിരുവനന്തപുരത്ത്.

ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങിമരിച്ചനിലയില്‍. കരമന കൊച്ചു കാട്ടാൻവിള...

എന്താണ് ബ്ലാക്ക് ബോക്സ്..? വിമാന ദുരന്തത്തിന്റെ കാരണങ്ങൾ കണ്ടുപിടിക്കാൻ സാധിക്കുമോ..?

ഫോട്ടോഗ്രാഫിക് ഫിലിമിന്റെ ആദ്യ നാളുകൾ മുതൽ സോളിഡ്-സ്റ്റേറ്റ് മെമ്മറിയുടെ മുൻനിര യുഗം...

ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാനം തക‌ർന്നുവീണു. മേഘനിനഗറിലെ ജനവാസ മേഖലയിലേക്കാണ് എയർഇന്ത്യ വിമാനം തകർന്നുവീണത്.110പേർ മരണപെട്ടു എന്നാണ് പ്രാഥമിക നിഗമനം

ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാനം തക‌ർന്നുവീണു. മേഘനിനഗറിലെ ജനവാസ മേഖലയിലേക്കാണ് എയർഇന്ത്യ വിമാനം...

ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍

ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. അടിമലത്തുറയില്‍ വച്ചാണ് ഇവരെ പിടികൂടിയത്. പിടികൂടുന്നതിനിടെ പ്രതികള്‍ പൊലീസിനെ ആക്രമിക്കുകയും ആക്രമണത്തില്‍ 4 പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പിടിയിലായ ഇരുവരും ഹോട്ടലിലെ ജീവനക്കാരാണ്. കൃത്യം നടത്തിയ...

കേരളത്തില്‍ നാളേയും മറ്റന്നാളും സ്വകാര്യ ബസുകള്‍ ഓടില്ല. 22 ന് അനിശ്ചിതകാല സമരം സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്.

കേരളത്തില്‍ നാളേയും മറ്റന്നാളും സ്വകാര്യ ബസുകള്‍ ഓടില്ല. 22 ന് അനിശ്ചിതകാല സമരം സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്. സ്വകാര്യ ബസ് ഉടമകളുമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര...

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ 10 പേര്‍ക്ക് പരുക്ക്.

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ 10 പേര്‍ക്ക് പരുക്ക്. കെ എസ് ആര്‍ ടി സി ഓര്‍ഡിനറി ബസും ഫാസ്റ്റ് പാസഞ്ചറും തമ്മിലാണ് ഇടിച്ചത്.ഇന്ന് രാവിലെയായിരുന്നു...
instagram default popup image round
Follow Me
502k 100k 3 month ago
Share
error: Content is protected !!