ഇടുക്കി : സത്രം-പുല്ലുമേട് കാനന പാതയിൽ വച്ച് അയ്യപ്പഭക്തൻ കുഴഞ്ഞ് വീണ് മരിച്ചു. കൊല്ലം സ്വദേശി രാജേഷ് പിള്ള (46) ആണ് മരിച്ചത്. സീതക്കുളത്തിന് സമീപം സീറോ പോയിന്‍റ് എന്ന സ്ഥലത്ത് വച്ചാണ് രാജേഷ് പിള്ള കുഴഞ്ഞു വീണത്. ഉടൻ തന്നെ അടുത്ത് ഉണ്ടായിരുന്ന വനം വകുപ്പ് ആര്‍ആര്‍ടി ടീമും ആരോഗ്യ വകുപ്പ് ജീവനക്കാരുമെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നേരത്തെ പമ്പാത്രിവേണിയിൽ ഒരു അയ്യപ്പഭക്തൻ കുഴഞ്ഞു വീണു മരിച്ചിരുന്നു. പാലക്കാട് മുതലമട സ്വദേശി മനോജ് കുമാർ (49) ആണ് മരിച്ചത്. ഇതോടെ ഈ സീസണിൽ ശബരിമലയിൽ കുഴഞ്ഞു വീണു മരിക്കുന്നവരുടെ എണ്ണം 5 ആയി ഉയർന്നു.