ഉയർന്ന തുകയുടെ ഇടപാടുകൾ സുരക്ഷിതമായി ഇലട്രോണിക് പ്ലാറ്റ്ഫോമിലൂടെ അതിവേഗം കൈമാറാവുന്ന റിയൽ ടൈം ഗ്രോസ് സെറ്റിൽമെൻറ്( ആർ. ടി.ജി.എസ്) സേവനം ഇനിമുതൽ ആഴ്ചയിൽ എല്ലാദിവസവും 24 മണിക്കൂറും ഇടപാടുകാർക്ക് പ്രയോജനപ്പെടുത്താം ഇന്ന് പുലർച്ചെ 12 30 പ്രാബല്യത്തിൽ വന്നു നേരത്തെ ബാങ്ക് പ്രവൃത്തിദിനങ്ങളിൽ രാവിലെ ഏഴ് മുതൽ വൈകിട്ട് 6വരെ മാത്രമായിരുന്നു ആർ. ടി. ജി. എസ് സേവനം ലഭിച്ചിരുന്നത് ഇതാണ് റിസർവ് ബാങ്ക് ഏഴു ദിവസവും 24 മണിക്കൂറുമായി മാറ്റിയത്. എല്ലാദിവസവും 24 മണിക്കൂറും സേവനം ലഭിക്കുന്ന ചുരുക്കംചില രാജ്യങ്ങളിൽ ഒന്നായി മാറിയെന്ന് റിസർവ്ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ് പറഞ്ഞു.
വ്യാപാര വാണിജ്യ മേഖലയിലുള്ളവർക്ക് പുതിയ നടപടി ഏറെ ഗുണം ചെയ്യും കുറഞ്ഞത് രണ്ട് ലക്ഷം രൂപയാണ് ആർ .ടി. ജി. എസ് വഴി കൈമാറാനാവുക. പരമാവധി തുകയ്ക്ക് പരിധിയില്ല. അതിവേഗംഇടപാട് നടക്കുമെന്നതിനാൽ ബസ്സിനെസ്സു കാർക്ക് വൻ നേട്ടമാകും.2004 മാർച്ച് 6നു 4 ബാങ്കുകളിലാണ് സേവനം ആരംഭിച്ചത്. നിലവിൽ 237 ബാങ്കുകളായി നടക്കുന്നത് 6.35ലക്ഷം ഇടപാടുകൾ. റിസർവ് ബാങ്കിൻറെ നേരിട്ടുള്ള മേൽനോട്ടം ആർടിജിഎസിനു ഉണ്ടെന്നുള്ളത് സുരക്ഷയും ഉയർത്തുന്നു.ഐ എസ് ഒ 20022 നിലവാരത്തോടുകൂടിയ മികച്ച പണമിടപാട് പ്ലാറ്റ്ഫോമാണ് ആർ. ടി. ജി. എസിന്റേത്