ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട ജീവനക്കാരെ മർദ്ദിച്ച ഉടമയും കൂട്ടാളികളും പിടിയിൽ

ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട റിസോർട്ടിലെ രണ്ടു മുൻജീവനക്കാരെ വീട്ടിൽ അതിക്രമിച്ചു കയറി ക്രൂരമായി മർദ്ദിച്ച റിസോർട്ട് ഉടമയും കൂട്ടാളികളും പോലീസ് പിടിയിൽ. വർക്കല സൗത്ത് ക്ലിഫിലെ Vaccay Nest എന്ന റിസോർട്ടിന്റെ ഉടമയായഒന്നാം പ്രതി വർക്കല സൈദ്അലി മൻസ്സിലിൽ സെയ്ദലി , കൂട്ടാളികളായ കല്ലമ്പലം പുതുശ്ശേരിമുക്ക് ജിതിൻ നിവാസിൽ ജിതിൻ, കല്ലമ്പലം പുതുശ്ശേരി മുക്ക് ഇടവൂർക്കോണം സലീന മൻസിലിൽ സജീർ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

റിസോർട്ടിലെ രണ്ടു മുൻജീവനക്കാർക്കാണ് ക്രൂരമായ മർദ്ദനമേറ്റത്. മാർച്ച് ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം.കോട്ടയം കണക്കാഞ്ഞൂർ വട്ടം പറമ്പിൽ വീട്ടിൽ നിന്നും വർക്കല വെട്ടൂർ അക്കരവിള പള്ളിക്ക് സമീപം വിളയിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന 26 വയസ്സുള്ള ശരത് സജി എന്ന മുൻജീവനക്കാരനെ വീട്ടിൽ അതിക്രമിച്ചു കയറി ഗുരുതരമായി മർദ്ദിച്ചവശനാക്കുകയായിരുന്നു.

ശരത്തിന്റെ ഭാര്യയുടേയും കുഞ്ഞിന്റെയും മുന്നിലിട്ടായിരുന്നു അക്രമി സംഘത്തിന്റ ക്രൂരമർദ്ദനം .ഇയാൾ അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഗുരുതരമായി പരുക്കേറ്റ ശരതിന്റെ മൊഴിയിൽ വർക്കല പോലീസ് മേൽ നടപടികൾ സ്വീകരിക്കുകയായിരുന്നു. ശമ്പള കുടിശ്ശിക ചോദിച്ചതിനുള്ള വിരോധമെന്നാണ് മൊഴിയിൽ.  എന്നാൽ മുമ്പ് കഞ്ചാവ് കൈവശം വച്ചതിന് റിസോർട്ട് ഉടമയായ അലിയെ എക്സൈസ് പിടികൂടിയിട്ടുണ്ടായിരുന്നു. ആ കേസിലേക്ക് ആവശ്യമായ വിവരങ്ങൾ ശരത് എക്സൈസിനും മാധ്യമങ്ങൾക്കും നൽകിയതിൽ വച്ചുള്ള വിരോധമെന്നും അറിയുന്നു.ശമ്പള കുടിശ്ശിക ചോദിച്ചതിന് കിളിമാനൂർ സ്വദേശിയായ മറ്റൊരു മുൻജീവനക്കാരനായ അഖിൽനേയും സമാനമായ രീതിയിൽ വീട്ടിൽ നിന്നും വിളിച്ചിറക്കുകയായിരുന്നു.ശമ്പള കുടിശ്ശിക നൽകാമെന്ന് പറഞ്ഞ് റിസോർട്ട് ഉടമയായ സെയ്‌ദലിയും സംഘവും അഖിലിനെ റിസോർട്ടിൽ കൂട്ടിക്കൊണ്ടുപോയി.അവിടെവച്ച് അവർ അഖിലിനെ മുറിയിൽ പൂട്ടിയിട്ട് രാവിലെ 11 മണി മുതൽ വൈകുന്നേരം വരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് അഖിൽ പോലീസിനോട് പറഞ്ഞത്.റിസോർട്ടുടമയായ സെയ്ദലിയുടെ ഭാര്യയുടെയും അമ്മയുടെ മുന്നിൽ വച്ചും സെയ്ദലി മർദ്ദിച്ചുവെന്ന് അഖിൽ പോലീസിനോട് പറഞ്ഞു.വർക്കല പോലീസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ സെയ്ദലി .കസ്റ്റഡിയിലെടുത്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Latest

തിരുവനന്തപുരത്ത് പതിനേഴ് കാരന് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പതിനേഴുകാരനാണ്...

ആറ്റിങ്ങലിൽ മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.

ആറ്റിങ്ങൽ:മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.ആറ്റിങ്ങൽ അവനവഞ്ചേരി...

വക്കം ഖാദറിൻറെ 82 മത് രക്തസാക്ഷിത്വ ദിനാചരണം വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു

ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ ധീര രക്തസാക്ഷി ഐഎൻഎ നേതൃ ഭടനായിരുന്ന...

മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു.

മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു. ചികിത്സാ പിഴവിനെ...

ഓണാഘോഷങ്ങള്‍ക്കിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമം അഴിച്ചുവിടുകയും യുവതിയടക്കം മൂന്നുപേർക്ക് ഗുരുതരമായി വെട്ടേല്‍ക്കുകയും ചെയ്തു.

ഓണാഘോഷങ്ങള്‍ക്കിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമം അഴിച്ചുവിടുകയും യുവതിയടക്കം മൂന്നുപേർക്ക് ഗുരുതരമായി...

ഷട്ടർ പൊളിച്ചു ബാങ്കിനുള്ളിൽ കയറി, പ്രതി പോലീസ് പിടിയിൽ.

നിലമേലിൽ സ്വകാര്യ ബാങ്കിൽ മോഷണശ്രമം നടത്തിയ പ്രതി പിടിയിൽ. നിലമേൽ...

ചൊവ്വാഴ്ച (9.9.2025) ഉച്ചക്ക് ശേഷം അവധി

ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് ചൊവ്വാഴ്ച (9.9.2025) ഉച്ചക്ക് ശേഷം...

കഴക്കൂട്ടം ഉള്ളൂര്‍ക്കോണത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി.

കഴക്കൂട്ടം ഉള്ളൂര്‍ക്കോണത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. ഉള്ളൂര്‍കോണം വലിയവിള പുത്തന്‍വീട്ടില്‍ ഉല്ലാസിനെ...

തിരുവോണ ദിനത്തില്‍ അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി.

തിരുവോണ ദിനത്തില്‍ അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി. തുമ്ബ എന്നാണ് കുഞ്ഞിന്...

തിരുവനന്തപുരത്ത് പതിനേഴ് കാരന് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പതിനേഴുകാരനാണ് രോ​ഗം സ്ഥിരീകരിച്ചത്. പിന്നാലെ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിംഗ് പൂൾ ആരോഗ്യവകുപ്പ് പൂട്ടി. വെള്ളത്തിന്റെ സാമ്പിളുകൾ ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഇന്നലെയാണ്...

ആറ്റിങ്ങലിൽ മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.

ആറ്റിങ്ങൽ:മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.ആറ്റിങ്ങൽ അവനവഞ്ചേരി അമ്പലമുക്ക് എസ്.ഡി ഗോൾഡ് ലോൺസ് ആൻഡ് ഫിനാൻസിൽ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മണിയോടെ മുക്കുപണ്ടമായ വള പണയം വയ്ക്കാനായി...

ചിറയിൻകീഴിൽ ബിരുധ വിദ്യാർത്ഥി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ചിറയിൻകീഴ് പൊടിയന്റെ മുക്ക് സുനിത ഭവനിൽ സുധീഷ് കുമാറിന്റെയും ലതയുടെയും മകൾ അനഘ സുധീഷ് ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുമ്പ സെന്റ് സേവിയേഴ്സ് കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിനിയാണ്...
error: Content is protected !!