തിരുവനന്തപുരം: കെ. സുധാകരനെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റാൻ ഹൈകമാൻഡിൽ ശക്തമായ സമ്മർദം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നിരവധി എം.പിമാരും ഡൽഹി യാത്രയിൽ അടിയന്തര ആവശ്യമെന്ന നിലക്ക് വിഷയം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മുന്നിൽ കൊണ്ടുവന്നതിനെത്തുടർന്ന ചർച്ചകളിൽ സുധാകരനെ മാറ്റണമെന്നാണ് അനൗദ്യോഗിക തീരുമാനം. ഇതു നടപ്പാക്കേണ്ട രീതിയും സമയവും തീരുമാനിച്ചിട്ടില്ല.മല്ലികാർജുൻ ഖാർഗെയെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ലോക്സഭ ചീഫ് വിപ് കൊടിക്കുന്നിൽ സുരേഷ് അടക്കം ശീതകാല പാർലമെന്റ് സമ്മേളനത്തിനെത്തിയ സമാന ചിന്താഗതിക്കാരായ എം.പിമാർ എന്നിവരുടെ ശ്രമങ്ങൾക്ക് കഴിഞ്ഞു.
സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ സംസ്ഥാനത്തെ കാര്യമെന്ന നിലക്കുമാത്രമാണ് ഈ വിഷയത്തെ കാണുന്നത്.അനാരോഗ്യമാണ് പ്രധാന വിഷയമായി ഉയർന്നിരിക്കുന്നത്. ഇതുമൂലം അടുത്തകാലത്ത് അദ്ദേഹത്തിൽ നിന്നുണ്ടായ ചില പ്രസ്താവനകൾ പാർട്ടിയെ പരിക്കേൽപിച്ചെന്ന് ചർച്ചകളിൽ ചൂണ്ടിക്കാണിക്കപ്പെട്ടു. പ്രധാന സഖ്യകക്ഷിയായ മുസ്ലിംലീഗ് സുധാകരന്റെ ചില പ്രസ്താവനകളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അനാരോഗ്യ പ്രശ്നങ്ങൾക്കിടയിൽ പാർലമെന്റ് സമ്മേളനത്തിൽ ലോക്സഭക്ക് പകരം സുധാകരൻ രാജ്യസഭയിൽ കയറിയതും ചർച്ചയായി.
ഈ ക്രിസ്തുമസും ന്യൂഇയറും കളറാക്കാൻ പൂജയും ഒപ്പം കൈ നിറയെ ഓഫറുകളും
https://www.facebook.com/varthatrivandrumonline/videos/497720782463157