കോവിഡ് സാഹചര്യം കണക്കിലെടുത്ത് ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം.
കലാകാരൻമാരുടെ സംഘടന നൽകിയ പരാതിയിൽ സ്റ്റേജ് പ്രോഗ്രാമുകൾക്കുള്ള നിയന്ത്രണമാണ് നീക്കിയത്. ക്ഷേത്രകലകൾക്ക് വിലക്ക് ബാധകമല്ല. ആചാരപരമായി നടത്തുന്ന ക്ഷേത്രകലകൾ നടത്തുന്നതിന് വിലക്കുണ്ടാകില്ല.
എന്നാൽ കോവിഡ് മാനണ്ഡങ്ങൾ പൂർണമായി പാലിക്കണം. സ്റ്റേജ് പരിപാടികൾ അതത് പ്രദേശത്തെ പൊലീസ് അധികൃതരുടെ കൂടി അനുമതി വാങ്ങി കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചുകൊണ്ടായിരിക്കണം നടത്തേണ്ടത്.
വൈറൽ വീഡിയോയ്ക്ക് മധുരം നിറഞ്ഞ ക്ലൈമാക്സ്, ആ അച്ഛൻ കുട്ടികളോടൊപ്പം ഒരുമിച്ചപ്പോൾ
[fb_plugin video href=”https://www.facebook.com/107537280788553/videos/404087174241341″ ]