കനത്ത മഴയില്‍ പത്തനംതിട്ട ജില്ലയില്‍ നാളെയും മറ്റന്നാളും റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ യാത്രാ നിരോധനം ഏർപ്പെടുത്തി.മലയോര മേഖലയിലാണ് രാത്രി യാത്രയില്‍ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. നാളെ മുതല്‍ മേയ് 23വരെ രാത്രി ഏഴുമണിക്കുശേഷം മലയോര മേഖലകളില്‍ യാത്ര ചെയ്യാൻ പാടില്ലെന്നാണ് അധികൃതരുടെ നിർദേശം.
തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ട്
ജില്ലയിൽ ഇന്ന് (മെയ് 18) മുതൽ മെയ് 21 വരെ 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെയുള്ള ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ മെയ് 21 വരെ ജില്ലയിൽ ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നൽകി.
മെയ് 22ന്,24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ, അന്നേ ദിവസം ജില്ലയിൽ മഞ്ഞ അലർട്ട് മുന്നറിയിപ്പാണ് കേന്ദ്രകാലാവസ്ഥാവകുപ്പ് നൽകിയിരിക്കുന്നത്.