കോഴിക്കോട്: കൂട്ടുകാരോടൊപ്പം കുളിക്കാനായി ഇറങ്ങിയ വിദ്യാർത്ഥി ഇരുവഴിഞ്ഞി പുഴയിൽ മുങ്ങി മരിച്ചു. തിരുവമ്പാടി സേക്രഡ് ഹാർട്ട് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി റയോൺ ഷിന്റോ (13) ആണ് മരിച്ചത്. ഒറ്റപ്പൊയിൽ സ്വദേശി പടിഞ്ഞാറേക്കൂറ്റ് ഷിന്റോയുടെ മകനാണ് റയോൺ. താഴെ തിരുവമ്പാടി കൽപ്പുഴായികടവിൽ ഇന്ന് വൈകിട്ട് മൂന്നു മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. കുട്ടിയുടെ മൃതദേഹം കെ.എം.സി.ടി. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അമ്മ : സുനി ഷിന്റോ. സഹോദരങ്ങൾ: റോഹൻ, രോൺ, റൂബിൾ.