മദ്യലഹരിയില്‍ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

0
1095

മദ്യലഹരിയില്‍ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. പത്തനംതിട്ട അട്ടത്തോട് സ്വദേശി രത്നാകരനാണ് കൊല്ലപ്പെട്ടത്.

മദ്യലഹരിയിലായിരുന്നു ഭാര്യ ശാന്തമ്മ വിറക് കൊണ്ട്തലയ്ക്കടിക്കുകയായിരുന്നു. ചിറ്റാർ കൊടുമുടി സ്വദേശിയും വെസ്റ്റ് കോളനി ഓലിക്കല്‍ വീട്ടില്‍ താമസക്കാരനുമായിരുന്നു രത്നാകരൻ. രത്നാകരനെ നിലയ്ക്കല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പമ്ബ പോലീസ് ശാന്തമ്മയെ കസ്റ്റഡിയിലെടുത്തു. രത്നാകരനും ശാന്തമ്മയും മദ്യലഹരിയില്‍ വാക്ക് തർക്കം നടന്നതായി പോലീസ് പറഞ്ഞു. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.