നെടുമങ്ങാട്: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. നെടുമങ്ങാട് പത്താoകല്ല് പാറക്കാട് അശ്വതി ഭവനിൽ താമസിക്കുന്ന അഭിജിത്തി (19) നെയാണ് നെടുമങ്ങാട് പൊലിസ് അറസ്റ്റ് ചെയ്തത്.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആറു മാസം മുമ്പാണ് ഇൻസ്റ്റാഗ്രാം വഴി പ്രതി പരിചയപ്പെട്ടത്. തുടർന്ന് കാച്ചാണിയിലെ വീട്ടിലെത്തിച്ചാണ് പീഡീപ്പിച്ചത്.ഇൻസ്‌പെക്ടർ സതീഷ് കുമാർ,സബ് ഇൻസ്‌പെക്ടർ മാരായ ശ്രീനാദ്, റോജോ മോൻ, എ.എസ്.ഐ വിജയൻ, സി.പി.ഓമാരായ അനീഷ്, അജിത്,അഖിൽ എന്നുവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.