പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി വിവാഹ ദിനത്തിൽ അറസ്റ്റിൽ. റോത്തഗിൽ നിന്നുള്ള 17കാരിയെ പീഡിപ്പിച്ചുവെന്ന കേസിലാണ് അറസ്റ്റ്. ഡിസംബർ 14നാണ് പെൺകുട്ടി ഇതുസംബന്ധിച്ച് പൊലീസിന് പരാതി നൽകിയത്.ജിജാറിൽ നിന്നുള്ള യുവാവ് റോത്തഗിലെ വീട്ടിലേക്ക് അതിക്രമിച്ച് കയറി പീഡിപ്പിച്ചുവെന്നായിരുന്നുവെന്നാണ് പെൺകുട്ടിയുടെ പരാതി. രണ്ട് മാസം മുമ്പാണ് സംഭവം നടന്നതെന്നും പെൺകുട്ടി പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഇത് പുറത്ത് പറഞ്ഞാൽ കൊലപ്പെടുത്തുമെന്നായിരുന്നു പ്രതിയുടെ ഭീഷണി. തന്നെ ഗർഭിണിയാക്കിയതിന് ശേഷം മറ്റൊരാളെ വിവാഹം കഴിക്കാൻ പ്രതി ഒരുങ്ങുന്നുവെന്നും പരാതിയിൽ പറഞ്ഞിരുന്നു.പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഐ.പി.സി സെക്ഷനിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. പ്രതി പെൺകുട്ടിയെ ഗർഭഛിദ്രത്തിന് നിർബന്ധിച്ചുവെങ്കിലും അവർ അതിന് തയാറായില്ലെന്നും പൊലീസ് പറഞ്ഞു. പെൺകുട്ടിയെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കിയ ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
ദൃശ്യ വിസ്മയം, പ്രേക്ഷകരിൽ ആവേശം നിറച്ച് അവതാർ 2 || Avatar 2: The Way of Water REVIEW
https://www.facebook.com/varthatrivandrumonline/videos/1531476560657373