വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മലപ്പുറം സ്വദേശി പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായി. മലപ്പുറം കളത്തിപ്പറമ്പിൽ വീട്ടിൽ സമീൻ സാദിഖിനെയാണ് (20) അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റാഗ്രാം വഴിയാണ് വിദ്യാര്‍ഥിനിയെ ഇയാൾ പരിചയപ്പെടുന്നത്. മൂന്ന് മാസമായി ഇവർ പരിചയത്തിലായിട്ട്. ഇത് മുതലാക്കി കുട്ടിയോട് ആലുവ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിൽ എത്താൻ ആവശ്യപ്പെടുകയായിരുന്നു.രാവിലെ സ്‌കൂളിൽ പോകാതെ കുട്ടി ബസിൽ ആലുവയിൽ എത്തുകയായിരുന്നു.ഇവിടെനിന്നും ഇരുവരും എറണാകുളത്തേക്ക് പോയി. സ്‌കൂൾ വിട്ടിട്ടും കുട്ടി എത്താതിരുന്നതിനെ തുടര്‍ന്ന് മാതാവ് പൊലീസിൽ പരാതി നല്‍കിയിരുന്നു. പൊലീസിന്‍റെ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.