ജീവൻ പിടയുന്നത് നോക്കി നിന്ന കൊലയാളി, വിനീതയെ കൊന്ന രാജേന്ദ്രൻ കൊടുംക്രിമിനൽ

തിരുവനന്തപുരം നഗരത്തിൽ പട്ടാപ്പകൽ വിനീത എന്ന യുവതിയെ കൊലപ്പെടുത്തിയത് ചോര കണ്ട് അറപ്പു മാറിയ കൊടുംക്രിമിനൽ. മോഷണ ശ്രമം തടുക്കാൻ ശ്രമിച്ച വിനിതയുടെ കഴുത്തിൽ മൂന്ന് തവണ കുത്തിയ ശേഷം താഴെ വീണ വിനിതയെ മരണം ഉറപ്പാക്കാനായി അഞ്ചു മിനിട്ട് നോക്കി നിന്നു. തുടർന്നാണ് കഴുത്തിൽ നിന്ന് മാല ഊരിയെടുക്കുന്നത്.
സ്വർണ മാലക്കു വേണ്ടിയാണ് രണ്ട് കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശ്രമയായിരുന്ന വിനീതയെ രാജേന്ദ്രനെന്ന കൊടും കുറ്റവാളി കൊലപ്പെടുത്തിയത്.

നേരത്തെ മോഷണത്തിന് വേണ്ടി 2014 ൽ ഒരു കുടുംബത്തിലെ മൂന്നുപേരെയാണ് രാജേന്ദ്രൻ കൊന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥനായ സുബ്ബയ്യ, ഭാര്യ വസന്തി, മകൾ അബി ശ്രീ എന്നിവരെയാണ് അന്ന് കൊലചെയ്തത്. സ്വർണം മോഷ്ടിക്കാൻ മറ്റൊരു കൊലപാതകവും ചെയ്തിട്ടുണ്ട്.
ഒരു മാസം മുമ്പാണ് രാജേന്ദ്രൻ തിരുവനന്തപുരത്ത് എത്തുന്നത്. പേരൂർക്കട ആശുപത്രിക്ക് മുമ്പിലുള്ള കുമാർ കഫേയിൽ ജോലിക്ക് കയറി. അന്നു മുതൽ മോഷണം നടത്താനുള്ള ശ്രമത്തിലായിരുന്നു. കഴിഞ്ഞ ഞായറാഴ്ച അവധി ദിനത്തിൽ നഗരത്തിൽ ഇരയെ തപ്പി ഇറങ്ങി. അമ്പലമുക്ക് ഭാഗത്തേക്ക് നടന്ന യുവതിയെ ലക്ഷ്യമിട്ട് പുറകേ നടന്നു. എന്നാൽ മോഷണം നടന്നില്ല. ഇതിനിടെയാണ് അലങ്കാര സസ്യങ്ങൾ വിൽക്കുന്ന കടയിലെ വിനീതയെ കാണുന്നത്. മൂന്ന് തവണ കടയ്ക്ക് മുന്നിലൂടെ നടന്ന് മറ്റാരും ഇല്ലെന്ന് ഉറപ്പ് വരുത്തി. തുടർന്ന് കടയിൽ കയറി ചെടിച്ചട്ടി വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ രാജേന്ദ്രന്‍റെ പെരുമാറ്റത്തിൽ സംശയം തോന്നിയ വിനിത ബഹളം വെയ്ക്കാൻ ശ്രമിച്ചതോടെ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് മൂന്ന് തവണ കഴുത്തിൽ കുത്തി.

അഞ്ചു മിനിട്ട് മരണം ഉറപ്പാക്കാനായി ചോര വാർന്നൊലിക്കുന്ന വിനീതയെ പ്രതി നോക്കി നിന്നു. തുടർന്നാണ് മാല ഊരിയെടുത്ത ശേഷം രക്ഷപ്പെടുന്നത്. അവിടെ നിന്നും ഓട്ടോ റിക്ഷയിൽ കയറി മുട്ടടയിലേക്ക് പോയി. ബൈക്ക് യാത്രികനോട് ലിഫ്റ്റ് ചോദിച്ചാണ് മെഡിക്കൽ കോളജ് ഭാഗത്തേക്ക് പോകുന്നത്. തുടർന്ന് നാലാഞ്ചിറയിലേക്കും അവിടെ നിന്ന് ജോലി ചെയ്യുന്ന പേരൂർക്കടയിലേക്കും. ഇതിനിടെ ‘ എങ്കെ സരക്ക് കെടയ്ക്കും’ എന്ന ചോദ്യമാണ് പ്രതിയെ കുടുക്കാൻ പ്രധാന കാരണമായത്. ദൃക്സാക്ഷിയില്ലാത്ത , തുമ്പില്ലാത്ത കേസിൽ അന്വേഷണ സംഘത്തിന് പിടിവള്ളിയായത് സമീപത്തെ സിസി ടിവി ദൃശ്യങ്ങളും തമിഴ് കലർന്ന പ്രതിയുടെ സംസാരവുമാണ്. ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശിയും ശ്രീലങ്കൻ തമിഴ് വംശജയുമായ വിനീതയുടെ മരണത്തിൽ ആദ്യം സംശയിച്ചത് തമിഴ് ബന്ധമാണ്.

തിരുവനന്തപുരത്ത് താമസക്കാരായ ഗവി സ്വദേശികളെയും ഫോൺ വിളികളും കേന്ദ്രീകരിച്ചായിരുന്നു ആദ്യ അന്വേഷണം. എന്നാൽ യാതൊരു വിധ തെളിവുകളും ലഭിച്ചില്ല. എന്നാൽ സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയതോടെ ചില വഴികൾ തെളിഞ്ഞു. പേരൂർക്കട ആശുപത്രിക്ക് മുന്നിൽ വന്നിറങ്ങിയ പ്രതിയുടെ സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും തൊട്ടടുത്ത ജംഗ്ഷനിലെ സിസി ടിവിയിൽ പ്രതിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ല. ഇതോടെ പേരൂർക്കട ജംഗ്ഷന് സമീപത്താണ് പ്രതിയെന്ന് പൊലീസ് ഉറപ്പിച്ചു. കുമാർ കഫേയിൽ എത്തുമ്പോൾ കഴിഞ്ഞ ദിവസം വരെ ഉണ്ടായിരുന്ന ജീവനക്കാരൻ കൈയ്ക്ക് പരുക്കേറ്റത് കാരണം അവധിയിലാണെന്ന് ഉടമ പറഞ്ഞു.

കൊലപാതകത്തിനിടെ കൈയ്ക്ക് ഏറ്റ പരിക്ക് കടയിലെ ചിരവ ഉപയോഗിച്ച് രാജേന്ദ്രൻ വലുതാക്കിയിരുന്നു. തേങ്ങ ചിരകുന്നതിനിടെ പരിക്കേറ്റെന്നാണ് സഹപ്രവര്‍ത്തകരോട് പറഞ്ഞത്. പേരൂര്‍ക്കട ആശുപത്രിയില്‍ ചികിത്സയും തേടിയിരുന്നു. തുടര്‍ന്നാണ് പിറ്റേദിവസം നാട്ടിലേക്ക് മടങ്ങി. ചൊവ്വാഴ്ച തിരികെ എത്തുകയും വൈകിട്ട് വീണ്ടും നാഗര്‍കോവിലിലേക്കും പോയി. ഇതോടെ പ്രതി രാജേന്ദ്രനാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച രാത്രി 12 മണിയോടെ ഷാഡോ ടീം അംഗങ്ങളും പേരൂര്‍ക്കട സ്റ്റേഷനിലെ രണ്ട് എസ്.ഐയും തമിഴ്നാട്ടിലേക്ക് തിരിച്ചു. രാജേന്ദ്രനുമായി അടുപ്പമുണ്ടായിരുന്ന സ്ത്രീയിൽ നിന്നാണ് താമസ സ്ഥലം കണ്ടെത്തിയത്. ഇവർക്ക് രാജേന്ദ്രൻ 7,000 രൂപ നൽകിയിരുന്നു. തിരുവനന്തപുരം പഴയ കടയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മാല പണയം വച്ച പണമായിരുന്നത് ഇത്. 47,000 രൂപ താമസ സ്ഥലത്ത് നിന്നും കണ്ടെത്തി. ഒന്നര ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിൽ ഉള്ളതായും അന്വേഷണ സംഘം കണ്ടെത്തി. പൊലീസ് പിടിയിലായതോടെ പ്രതി കുറ്റസമ്മതം നടത്തി. കൃത്യമായ ഹോം വർക്കിലൂടെ, ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചുള്ള അന്വേഷണമാണ് പ്രതിയെ പിടികൂടാൻ കേരള പൊലീസിനെ സഹായിച്ചത്.

അതേസമയം വിനീത കൊലക്കേസിലെ അന്വേഷണത്തോട് രാജേന്ദ്രൻ പൂർണമായും സഹകരിച്ചിട്ടില്ല. വിനീതയെ കൊലപ്പെടുത്തിയ ശേഷം മുട്ടയിലെത്തി രാജേന്ദ്രൻ വസ്തം മാറ്റിയിട്ടുണ്ട്. രക്തപുരണ്ട ഷർട്ടും കത്തിയും കുളത്തിൽ ഉപേക്ഷിച്ച് മറ്റാരു ടീ ഷർട്ട് ധരിച്ചാണ് രക്ഷപ്പെട്ടതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. തോവാള വെള്ള മഠം സ്വദേശിയായ രാജേന്ദ്രൻ കഴിഞ്ഞ ഡിസംബറിൽ പേരൂർക്കടയിലെത്തിയെന്നാണ് പറയുന്നത്. പക്ഷെ പൊലീസ് ഇത് വിശ്വസിക്കുന്നില്ല. എക്സോണിക്സിൽ ബിരുദാനന്ത ബിരുദം നേടിയ ശേഷം കറസ്റ്റപോണ്ടൻസായി എംബിഎ ക്കും ചേർന്നിരുന്നുവെന്നാണ് രാജേന്ദ്രൻ്റെ മൊഴി. മോഷ്ടിച്ച കിട്ടുന്ന പണം ഓണ്‍ ലൈൻ ട്രേഡിംഗിലും നിഷേപിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

https://www.facebook.com/varthatrivandrumonline/videos/994711308112847

 

ദ്രോണർക്കായി ‘ആന’ സംസാരിക്കുമ്പോൾ

https://www.facebook.com/varthatrivandrumonline/videos/462028265576672

 





Latest

മദ്യലഹരിയില്‍ ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം പാലോട് – ഇടിഞ്ഞാറില്‍ ആണ് കൊലപാതകം നടന്നത്.

മദ്യലഹരിയില്‍ ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം പാലോട്...

നവരാത്രി ഘോഷയാത്ര: ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

കേരളത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന തമിഴ്നാട്ടിൽ നിന്നുള്ള നവരാത്രി വിഗ്രഹ...

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു.

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24...

തിരുവനന്തപുരത്ത് പതിനേഴ് കാരന് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പതിനേഴുകാരനാണ്...

ആറ്റിങ്ങലിൽ മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.

ആറ്റിങ്ങൽ:മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.ആറ്റിങ്ങൽ അവനവഞ്ചേരി...

വക്കം ഖാദറിൻറെ 82 മത് രക്തസാക്ഷിത്വ ദിനാചരണം വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു

ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ ധീര രക്തസാക്ഷി ഐഎൻഎ നേതൃ ഭടനായിരുന്ന...

മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു.

മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു. ചികിത്സാ പിഴവിനെ...

ഓണാഘോഷങ്ങള്‍ക്കിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമം അഴിച്ചുവിടുകയും യുവതിയടക്കം മൂന്നുപേർക്ക് ഗുരുതരമായി വെട്ടേല്‍ക്കുകയും ചെയ്തു.

ഓണാഘോഷങ്ങള്‍ക്കിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമം അഴിച്ചുവിടുകയും യുവതിയടക്കം മൂന്നുപേർക്ക് ഗുരുതരമായി...

ഷട്ടർ പൊളിച്ചു ബാങ്കിനുള്ളിൽ കയറി, പ്രതി പോലീസ് പിടിയിൽ.

നിലമേലിൽ സ്വകാര്യ ബാങ്കിൽ മോഷണശ്രമം നടത്തിയ പ്രതി പിടിയിൽ. നിലമേൽ...

മദ്യലഹരിയില്‍ ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം പാലോട് – ഇടിഞ്ഞാറില്‍ ആണ് കൊലപാതകം നടന്നത്.

മദ്യലഹരിയില്‍ ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം പാലോട് - ഇടിഞ്ഞാറില്‍ ആണ് കൊലപാതകം നടന്നത്.പാലോട് സ്വദേശി സന്ദീപാണ് പൊലീസിന്റെ പിടിയിലായത്. കുടുംബ പ്രശ്നത്തെ തുടര്‍ന്നായിരുന്നു അക്രമമെന്നാണ് പൊലീസ് പറയുന്നത്....

നവരാത്രി ഘോഷയാത്ര: ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

കേരളത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന തമിഴ്നാട്ടിൽ നിന്നുള്ള നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് ഘോഷയാത്രയുടെ നോഡൽ ഓഫീസർ കൂടിയായ സബ് കളക്ടർ ആൽഫ്രഡ് ഒ.വി അറിയിച്ചു. ഘോഷയാത്രയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി...

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു.

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു.കിളിമാനൂർ പാപ്പാല വിദ്യാ ജ്യോതി സ്കൂലിലെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 22 വിദ്യാര്‍ത്ഥികളാണ് ബസില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ കുട്ടികളെ കടയ്ക്കല്‍...
error: Content is protected !!