ഇരുമ്പുകമ്പി കഴുത്തിൽ തുളച്ചുകയറി ഓടിക്കൊണ്ടിരുന്ന ട്രെയിനിലെ യാത്രക്കാരൻ മരിച്ചു. ഡൽഹി- കാൺപുർ നീലാചൽ എക്സ്പ്രസ് പ്രയാഗ് രാജ് ഡിവിഷനു കീഴിലുള്ള ദൻവാറിനും സോംനയ്ക്കും ഇടയിലെത്തിയപ്പോഴാണ് സംഭവം. കോച്ചിന്റെ ഗ്ലാസ് ജനാല തകർത്ത് അകത്തെത്തിയ കമ്പി യാത്രക്കാരന്റെ കഴുത്തിൽ തറക്കുകയായിരുന്നു.
8.45 ഓടെയായിരുന്നു അപകടമെന്ന് റെയിൽവേ അറിയിച്ചു. അപകടം നടന്ന സ്ഥലത്ത് ട്രാക്കിൽ നിർമാണജോലികൾ നടക്കുന്നുണ്ടായിരുന്നു. ഹൃഷികേശ് ദുബൈ എന്നയാളാണ് മരിച്ചത്. സംഭവം സംബന്ധിച്ച് അന്വേഷണം തുടങ്ങിയെന്ന് റെയിൽവേ അറിയിച്ചു.
വിഴിഞ്ഞത്തെ കലാപം ആർക്കുവേണ്ടി? സമരത്തിന്റെ പേരിലെ അക്രമങ്ങൾ
https://www.facebook.com/varthatrivandrumonline/videos/540715317536458