സിനിമയുടെ വാണിജ്യപരമായ അവകാശി നിർമാതാവ് ആണെങ്കിലും പ്രദർശനത്തിനെത്തിയാൽ അതിന്റെ ഉടമ പ്രേക്ഷകനാണെന്ന് സംവിധായകൻ ജി. രാരിഷ്. പ്രദർശനം തുടങ്ങിക്കഴിഞ്ഞാൽ സിനിമയാണ് സംസാരിക്കേണ്ടത്, അണിയറപ്രവർത്തകരല്ലന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര മേളയിൽ മീറ്റ് ദി ഡയറക്ടർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനിതാ സംവിധായകരെ ജനങ്ങൾ സ്ത്രീപക്ഷ സിനിമകൾ മാത്രമേ എടുക്കൂവെന്ന മുൻവിധി സമൂഹത്തിലുണ്ടെന്നും സംവിധായികയായ കുഞ്ഞില മാസിലാമണി പറഞ്ഞു. സഹകരണ കൂട്ടായ്മകൾ സിനിമ സ്വപ്നം കാണുന്ന ധാരാളം പേർക്ക് അനുഗ്രഹമാണെന്ന് ഏക്താര കളക്ടീവ് അംഗം റിഞ്ചിൻ പറഞ്ഞു.
ജിയോ ബേബി, അഖിൽ അനിൽകുമാർ, ഫ്രാൻസിസ് ലൂയിസ്, സന്തോഷ് ബാബുസേനൻ, സതീഷ് ബാബുസേനൻ, അമൽ പ്രാസി, മാഹീൻ മിശ്ര, മുസ്ക്കാൻ ,മീരാ സാഹിബ് എന്നിവർ പങ്കെടുത്തു.
ദൃശ്യ വിസ്മയം, പ്രേക്ഷകരിൽ ആവേശം നിറച്ച് അവതാർ 2 || Avatar 2: The Way of Water REVIEW
https://www.facebook.com/varthatrivandrumonline/videos/1531476560657373