നെടുമങ്ങാട് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതിയുടെ അധികാര പരിധിയിൽ വരുന്നതും കാട്ടാക്കട തഹസിൽദാർ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് റിസീവർ ആയി വരുന്നതുമായ കാട്ടാക്കട മൊളിയൂർ ശ്രീമഹാദേവർ ക്ഷേത്രത്തിന്റെ ഓഫീസ് കെട്ടിടം, സദ്യാലയം, അടുക്കള അനുബന്ധ കെട്ടിടങ്ങളുടെ പുനർനിർമാണം എന്നിവയ്ക്കായി ക്വട്ടേഷൻ ക്ഷണിച്ചു. താത്പര്യമുള്ള വ്യക്തികളോ സ്ഥാപനങ്ങളോ ജൂലൈ 19 വൈകിട്ട് 5ന് മുൻപായി നേരിട്ടോ തപാൽ മാർഗമോ ക്വട്ടേഷൻ സമർപ്പിക്കണമെന്ന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് അറിയിച്ചു. വിശദവിവരങ്ങൾ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതി കാര്യാലയത്തിൽ നിന്നോ റിസീവറുടെ കാര്യാലയത്തിൽ നിന്നോ ലഭിക്കും.