പുതുപ്പള്ളിയില്‍ പോളിങ് തുടങ്ങി ഉച്ചയോടു അടുക്കുമ്പോൾ 40.2 ശതമാനം

പുതുപ്പള്ളിയില്‍ പോളിങ് തുടങ്ങി ഉച്ചയോടു അടുക്കുമ്പോൾ 40.2 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. രാവിലെ ഏഴുമണിക്കു മുന്നേ മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നിര ദൃശ്യമായിരുന്നു.വൈകിട്ട് ആറുവരെയാണ് വോട്ടിങ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്നു നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്, എല്‍.ഡി.എഫ്, എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഏഴുപേരാണു മത്സരരംഗത്തുള്ളത്. യുഡിഎഫിന്റെ ചാണ്ടി ഉമ്മനും എല്‍ഡിഎഫിന്റെ ജെയ്ക് സി തോമസുമാണ് മുഖ്യ എതിരാളികള്‍. ലിജിന്‍ ലാല്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. 182 ബൂത്തുകളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണല്‍.

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി. തോമസ് മണര്‍കാട് സ്‌കൂളിലും വോട്ട് രേഖപ്പെടുത്തി.യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. അതേസമയം ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന് പുതുപ്പള്ളി മണ്ഡലത്തില്‍ വോട്ടില്ല. 1,76,417 വോട്ടര്‍മാരാണ് പുതുപ്പള്ളിയുടെ വിധി കുറക്കുന്നത്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല് ട്രാന്‍സ്ജെന്‍ഡറുകളും അടക്കമുള്ളവരാണ് വോട്ടര്‍മാര്‍.

Latest

കഠിനംകുളത്തു യുവതി കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പ്രതി ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട സുഹൃത്ത് എന്ന് സൂചന

കഠിനംകുളത്തു യുവതി കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കഠിനംകുളത്ത് വാടകയ്ക്ക്...

ആറ്റിങ്ങൽ പൂവൻപാറ അപകടം, ഒരാൾ മരണപ്പെട്ടു

ആറ്റിങ്ങൽ : ദേശീയപാതയിൽ ആറ്റിങ്ങൽ പൂവൻപാറയിൽ തിങ്കളാഴ്ച രാത്രിയിൽ സംഭവിച്ച...

ദേശീയപാതയിൽ ആറ്റിങ്ങൽ പൂവൻപാറയിൽ വാഹനാപകടം. നിരവധി പേർക്ക് പരിക്ക്.

ആറ്റിങ്ങൽ : ദേശീയപാതയിൽ ആറ്റിങ്ങൽ പൂവൻപാറയിൽ വാഹനാപകടം. നിരവധി പേർക്ക് പരിക്ക്....

പ്രേംനസീർ പുരസ്കാരം നടി ഷീലയ്ക്ക്.

പ്രേംനസീർ അനുസ്മരണത്തോടനുബന്ധിച്ച് ചിറയിൻകീഴ് പൗരാവലിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സിനിമാലോകത്തിന് നൽകിയ സമഗ്ര...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!