കാമുകിയായ ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ മരണം; ‘പുഷ്പ’ താരം അറസ്റ്റിൽ

ചെന്നൈ: ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയ യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തെലുങ്ക് നടന്‍ ജഗദീഷ് പ്രതാപ് ഭണ്ഡാരി അറസ്റ്റില്‍. ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്‍റെ ദുരൂഹ മരണത്തില്‍ ഐപിസി 174-ാം വകുപ്പ് അനുസരിച്ചാണ് ജഗദീഷ് പ്രതാപ് അറസ്റ്റില്‍ ആയിരിക്കുന്നത്.

കഴിഞ്ഞ മാസമായിരുന്നു യുവതിയുടെ ആത്മഹത്യ. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് യുവതിയുമായി അടുപ്പത്തിലായിരുന്നു ജഗദീഷ്. എന്നാല്‍ തങ്ങളുടെ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി ബന്ധം അവസാനിപ്പിക്കുകയായിരുന്നു ഇരുവരും. ബന്ധത്തിലായിരുന്ന സമയത്ത് പകര്‍ത്തിയ ചില ചിത്രങ്ങള്‍ കാട്ടി, അവ പുറത്തുവിടുമെന്ന് പറഞ്ഞ് ജഗദീഷ് യുവതിയെ സ്ഥിരമായി ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നടനെതിരായ തെളിവുകള്‍ യുവതിയുടെ ഫോണില്‍ നിന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. മറ്റൊരാള്‍ക്കൊപ്പമുള്ള യുവതിയുടെ ചിത്രങ്ങള്‍ ജഗദീഷ് ഫോണില്‍ ചിത്രീകരിച്ച്‌ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.

നവംബര്‍ 29 ന് ആയിരുന്നു യുവതിയുടെ ആത്മഹത്യ. അതേസമയം ആരോപണങ്ങളോടുള്ള നടന്‍റെ പ്രതികരണം ഇനിയും വന്നിട്ടില്ല. 2019 മുതല്‍ അഭിനയരംഗത്തുള്ള ജഗദീഷ് പ്രതാപ് ഭണ്ഡാരി അല്ലു അര്‍ജുന്‍ നായകനായ ‘പുഷ്പ’യിലൂടെയാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. ചിത്രത്തില്‍ അല്ലു അവതരിപ്പിച്ച പുഷ്പയുടെ അടുത്ത സഹായിയായ കേശവ എന്ന കഥാപാത്രത്തെയാണ് ജഗദീഷ് പ്രതാപ് അവതരിപ്പിച്ചത്. ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിലും നടന് വേഷമുണ്ട്.

Latest

സുഹൃത്തുമായി പാറക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കിളിമാനൂർ : പാറക്കുളത്തിൽ സുഹൃത്തിനൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി...

നടൻ ബാല മൂന്നാമതും വിവാഹിതനായി

നടന്‍ ബാല വിവാഹിതനായി.കലൂരിലെ പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു...

കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേർ മരിച്ചു

കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേർ മരിച്ചു. കോങ്ങാട്...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!