പഞ്ചാബ് കോണ്‍ഗ്രസ് നേതാവും, ഗായകനുമായ സിദ്ദു മൂസെ വാലയെ വെടിവെച്ചു കൊന്നു. കൊലയാളികളെ തിരിച്ചറിഞ്ഞിട്ടില്ല. വെടിവെപ്പില്‍ സിദ്ദുവിനും മറ്റു 3 പേര്‍ക്കും പരിക്കേറ്റിരുന്നു. പഞ്ചാബ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വേണ്ടി സിദ്ദു മത്സരിച്ചിരുന്നു. ഒന്നിലധികം തവണയാണ് സിദ്ദുവിന്റെ നേരെ വെടി ഉതിര്‍ത്തത്. കഴിഞ്ഞ ദിവസമാണ് പഞ്ചാബ് സര്‍ക്കാര്‍ സിദ്ധു ഉള്‍പ്പെടെ 142 പേരുടെ സെക്യൂരിറ്റി പിന്‍വലിച്ചത്. സെക്യൂരിറ്റി പിന്‍വലിച്ചതിന് പിന്നാലെയാണ് സിദ്ദു മൂസെ വാലയെ അക്രമികള്‍ വെടിവെച്ചു കൊന്നിരിക്കുന്നത്. അക്രമികള്‍ 30 റൗണ്ട വെടിയുതിര്‍ത്തു എന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യൻ സിനിമയുടെ മുഖം മാറ്റിയ പാൻ ഇന്ത്യൻ സിനിമകൾ
https://www.facebook.com/varthatrivandrumonline/videos/1041925113369314