പോത്തൻകോട് കുടുംബതർക്കം സംസാരിക്കുന്നതിനിടെ ബന്ധുവിന്റെ വെട്ടേറ്റ് യുവാക്കള്‍ക്ക് പരിക്ക്. പന്തലക്കോട് സ്വദേശികളായ രാജേഷ്, മഹേഷ് എന്നിവർക്കാണ് വെട്ടേറ്റത്.ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചാരുംമൂട് സ്വദേശി കൊച്ചുമോനാണ് ഇവരെ വെട്ടിയത്. കൊച്ചുമോന്റെ അകന്ന ബന്ധുക്കളാണ് പരിക്കേറ്റവർ. കുടുംബപ്രശ്നം സംസാരിക്കുന്നതിനിടയില്‍ കയ്യില്‍ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് കൊച്ചുമോൻ ഇവരെ വെട്ടുകയായിരുന്നു.