കോവളം: കാറിൽ വിൽപനക്കായി കൊണ്ടുവന്ന 15 കിലോ കഞ്ചാവ് പിടികൂടി സംഭവത്തിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ. പൂന്തുറ ബരിയ നഗർ മിൽ കോളനിയിൽ അബ്ദുള്ളയാണ് (25) പൂന്തുറ പൊലീസിന്റെ പിടിയിലായത്.കഴിഞ്ഞ ദിവസം ബദരിയ നഗറിൽവെച്ചാണ് കാറിൽനിന്ന് വിൽപനക്കായി കൊണ്ടുവന്ന 15 കിലോ ഗ്രാം കഞ്ചാവ് കണ്ടെത്തിത്. കേസിൽ മുഖ്യ പ്രതിയായ അബ്ദുള്ള പൊലീസ് വാഹനത്തിന് കൈ കാണിക്കുന്നത് കണ്ട് ഓടി രക്ഷപ്പെട്ടിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളെ കോവളത്തനിന്ന് പൂന്തുറ പൊലീസ് പിടികൂടുകയായിരുന്നു. ഇയാളുടെ കൂട്ടാളിയായ പൂന്തുറ, പെരുനെല്ലി സ്വദേശി പ്രമോദിനെ പൊലീസ് പിടികൂടിയിരുന്നു.
ശംഖുംമുഖം അസി. കമീഷണർ ഡി.കെ. പൃഥ്വിരാജിന്റെ നിർദേശപ്രകാരം പൂന്തുറ എസ്.എച്ച്.ഒ പ്രദീപ് ജെ, എസ്.ഐ അരുൺകുമാർ വി.ആർ, എ.എസ്.ഐ സുധീർ, എസ്.സി.പി.ഒ ബിജു ആർ. നായർ, സി.പി.ഒമാരായ ശ്യാം ബാനു, രാഗേഷ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ദൃശ്യ വിസ്മയം, പ്രേക്ഷകരിൽ ആവേശം നിറച്ച് അവതാർ 2 || Avatar 2: The Way of Water REVIEW
https://www.facebook.com/varthatrivandrumonline/videos/1531476560657373