പോക്സോ കേസ് പ്രതിയെ സി.ഐ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി

0
61

തിരുവനന്തപുരം: പോക്സോ കേസിൽ പ്രതിയായ യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സി.ഐക്കെതിരെ കേസ്. തിരുവനന്തപുരം അയിരൂർ സി.ഐയായിരുന്ന ജയസനിലിനെതിരെയാണ് കേസെടുത്തത്. പോക്സോ കേസ് പ്രതിയായ 27കാരനെ സി.ഐ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് പരാതി. പോക്സോ കേസ് ഒതുക്കാൻ ജയസനിൽ കൈക്കൂലി ആവശ്യപ്പെട്ടെന്നും ആരോപണം ഉണ്ട്. നിലവില്‍ ഇയാള്‍ സസ്പെന്‍ഷനിലാണ്

പോക്‌സോ കേസിൽ കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് ക്വാര്‍ട്ടേഴ്സില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നത്രെ. ഇതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്യുകയായിരുന്നു. പ്രതി ബന്ധുക്കളെ പീഡന വിവരമറിയിച്ചതിനെ തുടർന്ന് ബന്ധുക്കള്‍ പരാതി നല്‍കി. പ്രതിയുടെ ജാമ്യം പരിഗണിക്കവേ കോടതിയിലും ഇക്കാര്യം അറിയിച്ചു. തുടര്‍ന്ന് കോടതി പ്രതിക്ക് തിങ്കളാഴ്ച ജാമ്യം അനുവദിച്ചു. പ്രകൃതി വിരുദ്ധ പീഡന പരാതിയില പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

 

ദൃശ്യ വിസ്മയം, പ്രേക്ഷകരിൽ ആവേശം നിറച്ച് അവതാർ 2 || Avatar 2: The Way of Water REVIEW

https://www.facebook.com/varthatrivandrumonline/videos/1531476560657373