ജാമ്യത്തിൽ ഇറങ്ങി സഹതടവുകാരൻ്റെ ഭാര്യയെ പീഡിപ്പിച്ചു

0
68

സഹതടവുകാരന്റെ ഭാര്യയെ പീഡിപ്പിച്ച കേസില്‍ 45കാരൻ അറസ്റ്റില്‍. മഞ്ചേരി മുട്ടിപ്പാലത്ത് വാടകക്ക് താമസിക്കുന്ന എടയാറ്റൂര്‍ മങ്കരത്തൊടി മുഹമ്മദിനെയാണ് മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. സഹോദരന്റെ ഒമ്പതു വയസ്സുകാരനായ മകനെ ആനക്കയത്ത് പുഴയിലെറിഞ്ഞു കൊന്ന കേസിലെ പ്രതിയാണ് മുഹമ്മദ്. വിചാരണത്തടവുകാരനായി മഞ്ചേരി സബ്‌ ജയിലില്‍ കഴിയുന്നതിനിടെ പരിചയത്തിലായ സഹ തടവുകാരന്റെ ഭാര്യയെയാണ് മുഹമ്മദ് പീഡിപ്പിച്ചത്. യുവതിയുടെ ഭര്‍ത്താവ് ജയിലിലായപ്പോള്‍ ജാമ്യത്തിലിറങ്ങിയ മുഹമ്മദ് യുവതിക്ക് മഞ്ചേരിയില്‍ വാടകവീട് സംഘടിപ്പിച്ചുനല്‍കിയിരുന്നു. ഇവിടെയെത്തി പീഡിപ്പിച്ചെന്നാണ് കേസ്. യുവതിയുടെ പരാതിയില്‍ കാസര്‍കോട്ടുനിന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

 

ദൃശ്യ വിസ്മയം, പ്രേക്ഷകരിൽ ആവേശം നിറച്ച് അവതാർ 2 || Avatar 2: The Way of Water REVIEW

https://www.facebook.com/varthatrivandrumonline/videos/1531476560657373