വർക്കല: വാറണ്ടു കേസിലെ പ്രതി അറസ്റ്റിൽ. അയിരൂർ, ചെമ്മരുതി വില്ലേജിൽ വണ്ടിപ്പുര കാങ്കുളം കാവിന് സമീപം വച്ച് തെങ്ങിൻ കഴുക്കോൽ കൊണ്ട് 50 വയസ്സുള്ള വിജയനെ ഗുരുതരമായി അടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലെ മുഖ്യ പ്രതി ചെമ്മരുതി തെക്കേക്കര കാങ്കളം കാവിന് സമീപം ബിനുകുമാറി(47)നേ അയിരൂർ പോലീസ് അറസ്റ്റ് ചെയ്തു. 2014എൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തിൽ അയിരൂർ പോലീസ് നമ്പർ. 232/2014 U/s 302, 34 IPCപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവന്നിരുന്നതും SC 789/2017 (LP 167/2022)പ്രകാരം കോടതിയിൽ വിചാരണ നടന്നു വരുന്നതുമായിരുന്നു. എന്നാല് പ്രതിയെ പിടികൂടുവാൻ കഴിഞ്ഞില്ല.അന്വേഷണ സംഘത്തിൽ അയിരൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സുധീർ.സി.എൽ, സബ് ഇൻസ്പെക്ടർ അഭിഷേക്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ ഇതിഹാസ് ജി നായർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജുബൈർ എന്നിവരും ഉണ്ടായിരുന്നു.
ഈ ക്രിസ്തുമസും ന്യൂഇയറും കളറാക്കാൻ പൂജയും ഒപ്പം കൈ നിറയെ ഓഫറുകളും
https://www.facebook.com/varthatrivandrumonline/videos/497720782463157