ചിറയിൻകീഴിൽ കെഎസ്ആർടിസി ബസിന് നേരെ ആക്രമണം : മൂന്നുപേർ അറസ്റ്റിൽ

ചിറയിൻകീഴ്: ചിറയിൻകീഴിൽ കെഎസ്ആർടിസി ബസിന് നേരെ ആക്രമണം നടത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. ചിറയിൻകീഴ് അടിക്കലം സ്വദേശി കൃഷ്ണപ്രസാദ്(28), എരുമക്കാവ് സ്വദേശി സംഗീത്(26) , നഗരൂർ സ്വദേശി വിഷ്ണുപ്രസാദ്(3)2 എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇന്നലെ ഉച്ചയ്ക്ക് ആറ്റിങ്ങൽ യൂണിറ്റിലെ ബസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആറ്റിങ്ങൽ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും ചിറയിൻകീഴ് മംഗലാപുരം വഴി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പോയ ബസ് കോളിച്ചിറ ജംഗ്ഷന് സമീപം വച്ച് പ്രതികൾ സഞ്ചരിച്ച KL.23.A.8686 നമ്പർ ഇന്നോവ കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചു കോളിച്ചിറ കാവിന്റെമൂല ക്ഷേത്ര ആർച്ചിന് സമീപമുള്ള ബസ് സ്റ്റോപ്പിൽ വച്ച് പ്രതികൾ ഇന്നോവ കാർ കുറുകെയിട്ട് ബസ് തടയുകയായിരുന്നു. ബസ് ഡ്രൈവർ എസ് ജയകുമാറിനെ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. കൂടാതെ കല്ലെടുത്ത് ബസിന്റെ വലതുവശത്തെ ടെയിൽ ലാംമ്പ് അടിച്ചു പൊട്ടിക്കുകയും ചെയ്തു.

ചിറയിൻകീഴ് സർക്കിൾ ഇൻസ്പെക്ടർ വിഎസ് വിനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Latest

വനിത പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലവിൽ കണ്ടെത്തി

വനിത പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലവിൽ കണ്ടെത്തി.ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ...

വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം.. മൂന്നു മരണം രണ്ടുപേരുടെ നില അതീവ ഗുരുതരം…

വർക്കല കുരയ്ക്കണിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്നു മരണം രണ്ടുപേരുടെ...

ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി; ആഘോഷം കണ്ടുനിന്ന ആള്‍ക്ക് ദാരുണാന്ത്യം.

മംഗലപുരം ശാസ്തവട്ടത്ത് ഓണാഘോഷത്തിനിടെ ബൈക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. ശാസ്തവട്ടം സ്വദേശി...

ഇളമ്പ റൂറൽ സഹകരണ സംഘത്തിലെ ഓണാഘോഷം മുദാക്കൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ.എസ് വിജയകുമാരി നിർവഹിച്ചു.

ഇളമ്പ റൂറൽ സഹകരണ സംഘത്തിലെ ഓണാഘോഷം മുദാക്കൽ ഗ്രാമപഞ്ചായത്ത് മുൻ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!