പോക്സോ കേസ് പ്രതി വീണ്ടും മറ്റൊരു പോക്സോ കേസിൽ പിടിയിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ആലുവ എടയപ്പുറത്ത് വാടകക്ക് താമസിക്കുന്ന ചെമ്മാശ്ശേരി വീട്ടില്‍ ശ്രീഹരിയെയാണ് (22) ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.വിവാഹിതനായ ഇയാളെ 2019 ൽ മറ്റൊരു പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ സംഭവസ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. സമൂഹ മാധ്യമത്തിലൂടെ പെൺകുട്ടിയുമായി അടുപ്പം സ്ഥാപിക്കുകയും തുടർന്ന് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയുമായിരുന്നു. ഇയാള്‍ സഞ്ചരിച്ച ഇരുചക്രവാഹനവും ചാറ്റിങിന് ഉപയോഗിച്ച മൊബൈല്‍ ഫോണും പിടിച്ചെടുത്തു. അന്വേഷണത്തിന് ഇൻസ്പെക്ടർ എൽ. അനിൽകുമാർ നേതൃത്വം നൽകി.
ആറ്റിങ്ങലിൽ തരംഗമായി ബോച്ചേയും ഹണിറോസും
https://www.facebook.com/varthatrivandrumonline/videos/906028633729617