കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ എൽ പി സ്കൂൾ താത്കാലിക സ്വീപ്പർ അറസ്റ്റിൽ

അഞ്ചല്‍: കൊല്ലം ഏരൂരിൽ സ്കൂൾ കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ എൽ പി സ്കൂൾ താത്കാലിക സ്വീപ്പർ അറസ്റ്റിൽ. തുമ്പോട് വള്ളിക്കോട് സ്വദേശിയായ കുമാരപിള്ള (60) ആണ് പിടിയിലായത്. അഞ്ച് കുട്ടികളുടെ പരാതിയിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.  അധ്യയന വർഷം തുടങ്ങി മൂന്നാം മാസം തുടങ്ങിയതാണ് കുമാരപിള്ളയുടെ ലൈംഗികാതിക്രമം. അധ്യാപകർ എത്തും മുൻപ് രാവിലെ എട്ടേമുക്കാലോടെ സ്കൂളിൽ എത്തി പത്രം വായിച്ച് റിപ്പോർട്ട് തയ്യാറാക്കുന്ന കുട്ടികളാണ് പ്രധാന ഇര. ഉച്ചഭക്ഷണ ഇടവേളയിലും ഉപദ്രവം തുടരും. കഴിഞ്ഞ ശനിയാഴ്ച ഈ വിവരം ഒരു പെൺകുട്ടി മാതാപിതാക്കളെ വിവരം അറിയിച്ചു. അവർ മറ്റ് കുട്ടികളുടെ മാതാപിതാക്കളോട് സംസാരിച്ചപ്പോഴാണ് കൂടുതൽ കുട്ടികൾക്ക് സമാന പരാതിയുള്ളതായി മനസിലാകുന്നത്.  ഏരൂര്‍ പോലീസില്‍ അഞ്ച് പരാതികളെത്തി. പോക്സോ ഉൾപ്പെടെ ചുമത്തി കേസെടുത്ത പോലീസ് കുട്ടികളുടെ വീടുകളിലെത്തി മൊഴിയെടുത്തു. പൊലീസ് അന്വേഷണം തുടങ്ങിയതോടെ നെഞ്ചുവേദനയെന്ന് പറഞ്ഞ് കുമാരപിള്ള അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കേസുകളുടെ എണ്ണം കൂടിയതോടെ അന്വേഷണം പുനലൂര്‍ ഡി.വൈ.എസ്‍.പി ഏറ്റെടുത്തു. ആശുപത്രിയില്‍ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. കൂടുതല്‍ കുട്ടികള്‍ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Latest

ഞാണ്ടൂർക്കോണത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ ദമ്പതികൾ ദാരുണാന്ത്യം.

ഞാണ്ടൂർക്കോണത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ ദമ്ബതികള്‍ക്ക് ദാരുണാന്ത്യം. പന്തലക്കോട് അരുവിക്കരക്കോണം വിദ്യാഭവനില്‍ ദിലീപ്...

ചാലക്കുടിയില്‍ ഫെഡറല്‍ ബാങ്ക് പോട്ട ശാഖയില്‍ കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തി പണം കവർന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങൾ പുറത്ത്.

ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് ബൈക്കിലെത്തിയ മോഷ്ടാവ് കത്തി കാണിച്ച്‌ ജീവനക്കാരെ...

കാട്ടാക്കട കുറ്റിച്ചലില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സ്കൂളില്‍ തൂങ്ങി മരിച്ച നിലയില്‍

കുറ്റിച്ചല്‍ വൊക്കേഷണല്‍ ഹയർ സെക്കണ്ടറി സ്കൂള്‍ വിദ്യാർത്ഥി കുറ്റിച്ചല്‍ എരുമകുഴി സ്വദേശി...

കോഴിക്കോട് ഉത്സവത്തിനെത്തിച്ച ആനകള്‍ ഇടഞ്ഞു; രണ്ട് സ്ത്രീകള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്.

കോഴിക്കോട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ടു...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!