17കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പെൺകുട്ടിയുടെ കൊച്ചച്ചനെ വിവിധ വകുപ്പുകളിലായി മൂന്ന് ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു. പ്രതി ജീവിതകാലം മുഴുവൻ കഠിന തടവിന് വിധേയമാകണം എന്ന് ഉത്തരവിൽ പറയുന്നു. കഠിന തടവ് കൂടാതെ 1,50,000 രൂപ പിഴയും വിധിച്ചു. പിഴ തുകയിൽ നിന്നും ഒരു ലക്ഷം രൂപ അതിജീവിതയായ പെൺകുട്ടിക്ക് നഷ്ടപരിഹാരമായി നൽകണം. കൂടാതെ വിക്‌ടിം കോമ്പൻസേഷൻ ഫണ്ടിൽ നിന്നും അർഹമായ നഷ്ടപരിഹാരവും നൽകണം. തിരുവനന്തപുരം സ്‌ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്ന കോടതി ജഡ്‌ജി എം.പി. ഷിബുവിന്‍റേതാണ് ഉത്തരവ്. 2014ലാണ് സംഭവം. പ്ലസ് ടു വിദ്യാർഥിയായ പെൺകുട്ടി പഠനാവശ്യങ്ങൾക്കായി പ്രതിയുടെ വീട്ടിൽ താമസിച്ച് പഠിക്കുകയായിരുന്നു. വീട്ടിൽ വെച്ച് പലതവണ കുട്ടി പീഡനത്തിന് ഇരയായി. ഇതേ തുടർന്ന് പെൺകുട്ടി ഗർഭിണിയായി. തുടർന്ന് മണ്ണന്തല പൊലീസ് കേസെടുക്കുകയായിരുന്നു.
പ്രൊസീക്യൂഷൻ ഭാഗത്ത് നിന്നും 13 സാക്ഷികളെയും,27 രേഖകളും തെളിവിന് വേണ്ടി ഹാജരാക്കി. പ്രോസീക്യൂഷനെ വേണ്ടി കട്ടായിക്കോണം ജെ. കെ. അജിത് പ്രസാദ് ഹാജരായി.
തലസ്ഥാനത്തിന്റെ മുഖം മിനുക്കാൻ റിങ്റോഡ് പദ്ധതിയും, വിഴിഞ്ഞം-നാവായിക്കുളം റിങ്റോഡ് പദ്ധതിയെക്കുറിച്ച് കൂടുതലറിയാം
https://www.facebook.com/varthatrivandrumonline/videos/716913406086020