പ്ലസ്‌ വണ്‍ ക്ലാസുകള്‍ ഇന്നുമുതല്‍ ; സപ്ലിമെന്ററി അപേക്ഷ ശനിമുതല്‍

സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ബുധനാഴ്ച ആരംഭിക്കും. മഴയുടെ സാഹചര്യത്തില്‍ അവധി പ്രഖ്യാപിക്കുന്ന പ്രഖ്യാപിക്കുന്ന ജില്ലകളില്‍ തൊട്ടടുത്ത പ്രവൃത്തിദിവസമാകും ക്ലാസ്.ക്ലാസുകള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി മന്ത്രി വി ശിവൻകുട്ടി തിങ്കളാഴ്ച ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. പ്ലസ് വണ്‍ പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകളും പൂര്‍ത്തിയായിട്ടുണ്ട്. സപ്ലിമെന്ററി അലോട്ട്മെന്റും സ്കൂള്‍- കോമ്ബിനേഷൻ മാറ്റങ്ങളും തുടര്‍ന്നും ഉണ്ടാകും.

കഴിഞ്ഞവര്‍ഷം ആഗസ്ത് 25നാണ് ക്ലാസ് ആരംഭിച്ചത്. ഇത്തവണ ജൂലൈ ആദ്യവാരം ക്ലാസ് ആരംഭിക്കുന്നതിനാല്‍ കൂടുതല്‍ അധ്യയന ദിവസങ്ങള്‍ ലഭിക്കും. സ്കൂളുകളില്‍ പുതുതായി എത്തുന്ന വിദ്യാര്‍ഥികള്‍ക്കായി യോഗം ചേരും. പ്ലസ് വണ്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്രിൻസിപ്പല്‍, പിടിഎ പ്രസിഡന്റ്, വൈസ് പ്രിൻസിപ്പല്‍ എന്നിവരും പങ്കെടുക്കും. തിങ്കളാഴ്ച ക്ലാസ്മുറികള്‍ ശുചീകരിച്ചു. സപ്ലിമെന്ററി അലോട്ട്മെന്റിലടക്കം പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി അധികക്ലാസുകള്‍ ഏര്‍പ്പെടുത്തി പഠന നഷ്ടം പരിഹരിക്കാൻ മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ബുധൻ രാവിലെ 9.30ന് തിരുവനന്തപുരം മണക്കാട് ഗവ. ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ മന്ത്രി വി ശിവൻകുട്ടി വിദ്യാര്‍ഥികളുമായി സംവദിക്കും.
സപ്ലിമെന്ററി അപേക്ഷ ശനിമുതല്‍ പ്ലസ്വണ്‍ സപ്ലിമെന്ററി അലോട്ട്മെന്റ് ഒഴിവുകളിലേക്ക് ശനിമുതല്‍ 12 വരെ അപേക്ഷ സമര്‍പ്പിക്കാം.
ബുധനാഴ്ച ക്ലാസുകള്‍ ആരംഭിക്കുമ്ബോള്‍ മെറിറ്റ് സീറ്റില്‍ 2,63,688ഉം സ്പോര്‍ട്സ് ക്വോട്ടയില്‍ 3574ഉം കമ്യൂണിറ്റി ക്വോട്ടയില്‍ 18,901ഉം മാനേജ്മെന്റ് ക്വോട്ടയില്‍ 18,735ഉം അണ്‍ എയ്ഡഡില്‍ 11,309ഉം പേര്‍ ഇതുവരെ പ്രവേശനം നേടിക്കഴിഞ്ഞു. മെറിറ്റ് സീറ്റില്‍ പ്രവേശന രേഖകള്‍ മുഴുവൻ സമര്‍പ്പിക്കാത്ത 565 പേര്‍ അടക്കം ആകെ 3,16,772 പേരാണ് പ്രവേശനം നേടിയത്. വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറിയില്‍ 22,145 പേര്‍ പ്രവേശനം നേടി.

Latest

വനിത പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലവിൽ കണ്ടെത്തി

വനിത പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലവിൽ കണ്ടെത്തി.ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ...

വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം.. മൂന്നു മരണം രണ്ടുപേരുടെ നില അതീവ ഗുരുതരം…

വർക്കല കുരയ്ക്കണിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്നു മരണം രണ്ടുപേരുടെ...

ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി; ആഘോഷം കണ്ടുനിന്ന ആള്‍ക്ക് ദാരുണാന്ത്യം.

മംഗലപുരം ശാസ്തവട്ടത്ത് ഓണാഘോഷത്തിനിടെ ബൈക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. ശാസ്തവട്ടം സ്വദേശി...

ഇളമ്പ റൂറൽ സഹകരണ സംഘത്തിലെ ഓണാഘോഷം മുദാക്കൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ.എസ് വിജയകുമാരി നിർവഹിച്ചു.

ഇളമ്പ റൂറൽ സഹകരണ സംഘത്തിലെ ഓണാഘോഷം മുദാക്കൽ ഗ്രാമപഞ്ചായത്ത് മുൻ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!