ഗുജ്റാത്തിൽ 300 കോടി രൂപ വിലമതിക്കുന്ന ആയുധങ്ങളും വെടിക്കോപ്പുകളും 40 കിലോഗ്രാം മയക്കുമരുന്നുമായി പാകിസ്താൻ ബോട്ട് പിടികൂടി. ബോട്ടിലുണ്ടായിരുന്ന 10 ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു. ഗുജറാത്ത് ഭീകര വിരുദ്ധ സേനയും തീരസേനയും സംയുക്തമായി ഗുജറാത്ത് തീരത്ത് നടത്തിയ ഓപറേഷനിലാണ് ‘അൽ സൊഹേലി’ മത്സ്യബന്ധന ബോട്ട് പിടിയിലായത്. ഞായറാഴ്ച പുലർച്ച അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ ഇന്ത്യയുടെ ഫാസ്റ്റ് പട്രോളിങ് കപ്പലായ ഐ.സി.ജി.എസ് അരിഞ്ജയിൽ റോന്തു ചുറ്റുന്നതിനിടെയാണ് സംശയാസ്പദമായി ബോട്ട് കണ്ടത്. മുന്നറിയിപ്പ് വെടിയുതിർത്തിട്ടും നിർത്താത്തതിനെ തുടർന്ന് തീരസേന ബോട്ട് തടഞ്ഞുനിർത്തുകയായിരുന്നു. കൂടുതൽ അന്വേഷണത്തിനായി 10 ജീവനക്കാരെയും ബോട്ടും ഓഖ തുറമുഖത്ത് അടുപ്പിച്ചു. 18 മാസത്തിനിടെ ഐ.സി.ജിയും ഗുജറാത്ത് എ.ടി.എസും നടത്തുന്ന ഏഴാമത്തെ സംയുക്ത ഓപറേഷനാണിത്. മയക്കുമരുന്നുകൾക്കൊപ്പം ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുക്കുന്ന ആദ്യ സംഭവമാണിത്. 1,930 കോടി രൂപ വിലമതിക്കുന്ന 346 കിലോ ഹെറോയിൻ 18 മാസത്തിനിടെ പിടികൂടിയതായും 44 പാക്, ഏഴ് ഇറാനിയൻ ജീവനക്കാരെയും പിടികൂടിയതായും സേന അറിയിച്ചു.
ഈ ക്രിസ്തുമസും ന്യൂഇയറും കളറാക്കാൻ പൂജയും ഒപ്പം കൈ നിറയെ ഓഫറുകളും
https://www.facebook.com/varthatrivandrumonline/videos/497720782463157