ഒഞ്ചിയം നെല്ലാച്ചേരിയില്‍ ആളൊഴിഞ്ഞ പറമ്ബില്‍ രണ്ട് യുവാക്കളെ മരിച്ച നിലയിലും ഒരാളെ അവശനിലയിലും കണ്ടെത്തി.

0
663

തോട്ടോളി മീത്തല്‍ അക്ഷയ് (26), ഓർക്കാട്ടേരി കാളിയത്ത് രണ്‍ദീപ് (30) എന്നിവരാണ് മരിച്ചത്. ചെറുതുരുത്തി ശ്രീരാജിനെ (23)യാണ് അവശനിലയില്‍ കണ്ടെത്തിയത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

യുവാക്കളെ കാണാതായതിനെ തുടർന്ന് വെള്ളിയാഴ്ച രാവിലെ ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൊബൈല്‍ ടവറിന് സമീപത്തെ പറമ്ബില്‍ മൃതദേഹം കണ്ടെത്തിയത്.