വൃദ്ധയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം അലമാരിയിൽ ഒളിപ്പിച്ചു. ബംഗളൂരു അത്തിബെലെ നെരലുരു സ്വദേശി പര്‍വതമ്മ (80) ആണ് കൊല്ലപ്പെട്ടത്. വയോധികയുടെ വീടിന് മുകളിൽ താമസിച്ചിരുന്ന പായല്‍ ഖാന് (26) ആണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. പ്രതി ഒളിവിലാണെന്നും തിരച്ചിൽ ആരംഭിച്ചതായും പൊലീസ് അറിയിച്ചു. വയോധിക അണിഞ്ഞിരുന്ന ആഭരണങ്ങള്‍ തട്ടിയെടുക്കാനാണ് കൊല നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.
പരിശോധനയിൽ പത്തു പവന്റെ ആഭരണങ്ങൾ കാണാതായിട്ടുണ്ട്.മുറുക്കാൻ വാങ്ങുന്നതിനായി വെള്ളിയാഴ്ച വൈകീട്ട് കടയിലേക്ക് പോയതായിരുന്നു പര്‍വതമ്മ. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ച് എത്താതായപ്പോൾ കുടുംബാംഗങ്ങള്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പര്‍വതമ്മയെ കാണാതായ വിവരം മകന് രമേഷ് ശനിയാഴ്ച പൊലീസില്‍ അറിയിച്ചു. ഇതിനിടയിലാണ് മുകളിലത്തെനിലയില്‍ താമസിച്ചിരുന്ന യുവതി വീട്ടിലേക്ക് ക്ഷണിച്ചതായി പറഞ്ഞകാര്യം വീട്ടുകാര്‍ക്ക് ഓര്‍മവന്നത്. ഇതേത്തുടര്‍ന്ന് മുകളിലത്തെ മുറി പരിശോധിക്കാനെത്തിയപ്പോല് പൂട്ടിയ നിലയിലായിരുന്നു. ഞായറാഴ്ചയും മുറി തുറക്കാത്തത് കണ്ടതോടെ സംശയംതോന്നിയ രമേഷ് പൊലീസിനെ വിവരമറിച്ചു. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം അലമാരയില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയത
26ന്റെ നിറവിൽ പൂജ,താരസമ്പന്നമായി വാർഷിക ആഘോഷം
https://www.facebook.com/varthatrivandrumonline/videos/1182552315951347