തിരുവനന്തപുരം പി.എ.അസീസ് എൻജിനീയറിങ് കോളേജില്‍ നിന്നും കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദർഹം കണ്ടെത്തി. കരകുളത്തെ എൻജിനീയറിങ് കോളജിനുള്ളിലെ പണി തീരാത്ത ഹാളിലാണ് മൃതദേഹം ഉണ്ടായിരുന്നത്.മൃതദേഹം കോളജ് ഉടമയായ മുഹമ്മദ് അബ്ദുല്‍ അസീസ് താഹയുടേതാണെന്നാണ് നിഗമനം.
ഇയാളുടെ ഫോണ്‍ സമീപത്ത് നിന്ന് ലഭിച്ചിട്ടുണ്ട്. കാറും പുറത്ത് പാർക്ക് ചെയ്തിട്ടുണ്ട്. സ്ഥലത്തെത്തിയ പോലീസും ഫോറൻസിക് സംഘവും പരിശോധന നടത്തുകയാണ്.