സഹകരണ ഡിപ്പാർട്മെന്റ് കീഴിൽ പ്രവർത്തിക്കുന്ന സഹകരണ തിരുവനന്തപുരം ജോയിന്റ് രജിസ്ട്രാർ ഓഫീസിൽ സഹകരണ സംഘങ്ങളുടെ ഫയലുകൾ കെട്ടി കിടക്കുന്നതായി വ്യാപകപരാതി
സഹകരണ സംഘങ്ങൾ പുതുതായി ഉപനിബന്ധന അംഗീകാരം,ബൈലഭേദഗതികൾ,എന്തെങ്കിലും ചെറിയ അനുമതികൾക്കായി നൽകുന്ന ഫയലുകൾ പോലും നിസാരമായ കാര്യങ്ങൾ കണ്ടുപിടിച്ചു ഫയലുകൾ നിരസിക്കുകയോ,അസിസ്റ്റൻറ് രജിസ്ട്രാർ ഓഫീസുകളിലേക്ക് തിരികെ അയക്കുകയോ ചെയ്യുന്ന രീതിയാണ് പല സഹകരണ ഉദ്യോഗസ്ഥരും ചെയ്തുവരുന്നത്. ഇത് സഹകരണ സംഘങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നതായി സഹകാരികൾ പരാതിപ്പെടുന്നു.
ജോയിന്റ് രജിസ്ട്രാറ് യഥാസമയം ഓഫീസിൽ വരാത്തതും ഫയലുകൾ കുമിഞ്ഞുകൂടി കിടക്കുന്നതിനു കാരണമാകുന്നുണ്ട്. രണ്ട് മാസം മുൻപ് സഹകരണ രജിസ്ട്രാറുടെ ചുമതല ഏറ്റെടുത്ത സജിൻ ബാബു IAS ഈ പ്രവണത അവസാനിപ്പിക്കുന്നതിനും സഹകരണ വകുപ്പിന്റെ നവീകരണത്തിനുമായി നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തുവരുകയും ഡിസംബർ 20നകം രജിസ്ട്രാറുടെ ഓഫീസിൽ കെട്ടികിടക്കുന്ന ഫയലുകൾ തീർപ്പാ കണമെന്ന് ആവിശ്യപെട്ടിട്ടുണ്ട്.
ഇത്തരം പ്രവർത്തനം നടത്തുന്നതിനാലും ജില്ല ജോയിന്റ് രജിസ്ട്രാരുടെ ഓഫീസിൽ സഹകരണ സംഘങ്ങളുടെ അത്യാവിശ്യ ഫയലുകൾ ഒരു വർഷത്തിലേറെ കാലമായതു പോലും നിസാരമായ തടസവാദങ്ങൾ രേഖപെടുത്തി ചില ഉദ്യോഗസ്ഥർ ബോധപൂർവം താമസിപ്പിക്കുന്നത് എന്ന് സഹകരണ സംഘം ഭാരവാഹികൾ പറയുന്നു.