വെഞ്ഞാറമൂട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. വെഞ്ഞാറമൂട് മുക്കന്നൂർ സ്വദേശി പ്രവീണ(32)യെ ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.പ്രവീണയെ ചിലർ ശല്യപ്പെടുത്തിയിരുന്നതായി കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു.പ്രവീണയുടെ മരണത്തിൽ പോലീസിനെതിരെ ആരോപണവുമായി സഹോദരൻ പ്രവീണ്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രവീണയെ ചിലർ ശല്യപ്പെടുത്തിയിരുന്നതായി കുടുംബം പോലീസില്‍ പരാതി നല്‍കിയിട്ടും പരാതിയില്‍ പോലീസിന്റെ ഇടപെടല്‍ ഉണ്ടായില്ലെന്നാണ് സഹോദരന്റെ ആരോപണം.