മടവൂരിൽ സ്കൂൾ ബസ് വിദ്യാർത്ഥിയുടെ തലയിലൂടെ കയറിയിറങ്ങി വിദ്യാർഥിനി മരണപ്പെട്ടു. മടവൂർ ഗവൺമെന്റ് എൽപിഎസ് രണ്ടാം ക്ലാസ് വിദ്യാർത്ഥിനി കൃഷ്ണയെന്തുവാണ് മരണപ്പെട്ടത്. കുട്ടിയുടെ വീടിന് മുന്നിലാണ് സംഭവം നടന്നത് സ്കൂൾ ബസ്സിൽ നിന്നും കുട്ടിയെ ഇറക്കി സ്കൂൾ ബസ് മുന്നോട്ട് എടുത്തപ്പോഴാണ് അപകടം നടന്നത്. സ്കൂൾ ബസ്സിൽ നിന്നും വിദ്യാർത്ഥിനി ഇറങ്ങി മുന്നോട്ടു നടക്കുന്ന സമയത്ത് റോഡിലെ കല്ലിൽ തട്ടി ബസ്സിനടിയിലേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.