ആറ്റിങ്ങൽ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ പരിധിയിലെ പൂവൻപാറ പാലത്തിന്റെ അടിയിൽ ഉള്ള കടവിൽ ഇന്നലെ വൈകുന്നേരം മുതൽ കാണാതായ KSRTC പാപ്പനംകോട് ഡിപ്പോയിലെ കണ്ടക്ടർ അരുൺ ആർ വി( 42 വയസ്സ് )എന്ന ആളിനെ ഇന്ന് രാവിലെ 9:00 മണിയോടെ ആറ്റിങ്ങൽ ഫയർ ആൻഡ് റെസ്ക്യൂ, സ്ക്യൂബ ടീം അംഗങ്ങൾ ചേർന്ന് വാമനപുരം നദിയിലെ പൂവൻപാറയിൽ നിന്നും കണ്ടെടുത്തു സ്റ്റേഷൻ ഓഫീസർ ശ്രീ അഖിൽ എസ്സ് ബി യുടെ നേതൃത്വത്തിൽ സ്ക്യൂബ അംഗങ്ങളായ വിഷ്ണു.ബി നായർ, നിഷാന്ത്.ഡി.എൽ അനൂപ്.എ.ആർ, ജിഷ്ണു എം. പി ആറ്റിങ്ങൽ നിലയം റെസ്ക്യൂ ടീം അംഗങ്ങൾ ആയ സനു. എസ്സ്. കെ, പ്രശാന്ത് വിജയ്, പ്രദീപ് കുമാർ. വി സമിൻ. ബി, സജിത്ത്. ആർ. വിഷ്ണു എം. സി. നായർ ഹോം ഗാർഡ് മാരായ അരുൺ എസ്സ് കുറുപ്പ്, ബൈജു എസ്സ് എന്നിവരുടെ രക്ഷാ പ്രവർത്തനത്തിൽ കണ്ടെടുത്തു. വീട്ടിൽ വഴക്കിട്ട ടിയാൻ 08/02/25 ശനി വൈകുന്നേരം 3:30 മണിയോടെ പൂവൻപാറ ക്ഷേത്രക്കടവിൽ വന്നതായി ഒരാൾ കണ്ടിരുന്നതായും അയാളുടെ ഫോണിൽ നിന്നും വീട്ടിൽ വിളിക്കുകയും ചെയ്തു എന്നാൽ ടി സമയത്തു ഫോൺ അറ്റൻഡ് ചെയ്യാതെ രാത്രി തിരികെ വിളിച്ചപ്പോഴാണ് പൂവൻപാറ നദിക്കരയിൽ എത്തിയതായി ബന്ധുക്കൾ അറിയുന്നത് ടിയാന്റെ ചെരുപ്പും സ്കൂട്ടറും കരയിൽ കണ്ടതിനാൽ സംശയം തോന്നിയ ബന്ധുക്കൾ നിലയത്തിൽ രാത്രി 10 മണിയോടെ നിലയത്തിൽ എത്തുകയും റിപ്പോർട്ട് നൽകിയതിനെ തുടർന്ന് രാത്രി ആറ്റിങ്ങൽ ഫയർ ആൻഡ് റെസ്ക്യൂ ടീമും ബന്ധുക്കളും ചേർന്ന് നടത്തിയ നടത്തിയ തിരച്ചിലിൽ ആളെ കണ്ടെത്താനായില്ല ടി പ്രദേശത്തു വെളിച്ചം കുറവായതിനാൽ രാത്രി 11 മണിയോടെ രക്ഷപ്രവർത്തനം നിർത്തി ഇന്ന് രാവിലെ 6:30 മണിയോടെ ആറ്റിങ്ങൽ ഫയർ ആൻഡ് റെസ്ക്യൂ സ്ക്യൂബ ടീം തിരച്ചിൽ പുനരാരoഭിച്ചു 9 മണിയോടെ ടിയാന്റെ ബോഡി കണ്ടെടുത്തു ആറ്റിങ്ങൽ താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചു സംഭവസ്ഥലത്തു ആറ്റിങ്ങൽ പോലീസ് ഉണ്ടായിരുന്നു.