നെടുമങ്ങാട് നവജാത ശിശുവിനെ ‘അമ്മ വീടിനു പിറൻ ഭാഗത്ത് കൊന്നു കുഴിച്ചുമൂടിയനിലയിൽ കണ്ടെത്തി,പനവൂരാണ് സംഭവം.ഇന്ന് രാവിലെയാണ് നാട്ടുകാർ ഇക്കാര്യം അറിഞ്ഞത്, ഭർത്താവിനൊപ്പം പിണങ്ങി അച്ഛനോടും ,സഹോദരനും ഒപ്പം പനവൂരിലെ വീട്ടിലാണ് വിജി(29) താമസിക്കുന്നത് .കഴിഞ്ഞ കുറച്ചുദിവസമായി അസ്വസ്ഥത പ്രകടിപ്പിച്ച വിജി വീട്ടുകാരോട് പറഞ്ഞത് വയറിൽ ഒരു മുഴ ഉണ്ടെന്നും ഓപ്പറേഷൻ വേണമെന്നാണ്,
വിജിയെ കാണാതായ അയൽവാസികൾ, സംശയം തോന്നി വീട്ടിനുള്ളിൽ പരിശോധന നടത്തിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറം ലോകം അറിയുന്നത് .മുറിയിൽ രക്തക്കറ കണ്ടിരുന്നു .തുടർന്ന് നടത്തിയ തിരച്ചിലിൽ അടുക്കളയുടെ പിൻവശത്തായി ഒരു കുഴികുഴിച്ചശേഷം മൂന്നു ദിവസം മാത്രം പ്രായമായ കുഞ്ഞിനെ കുഴിച്ചുമൂടപ്പെട്ടിരിക്കുകയായിരുന്നു .നാട്ടുകാർ അറിയിച്ചപ്രകാരം സ്ഥലത്തെത്തിയ നെടുമങ്ങാട് പോലീസ് സ്ഥലം പരിശോധിക്കുകയും അമ്മ രജി ഒളിവിലാണെന്നറിയിക്കുകയും ചെയ്തത് .വീട്ടിനുള്ളിൽ നിന്നും നെടുമങ്ങാട് ആശുപത്രിയിലെ കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട് .പിന്നീട് ഉള്ള അന്വേഷണത്തിൽ വിജി യെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചോദ്യം ചെയ്യലിൽ അവിഹിതമായി ഉണ്ടായ കുഞ്ഞായതിനാലാണ് ഈ കൃത്യം നടത്തിയതെന്ന് പ്രതിസന്മതിച്ചു,, കുട്ടിയുടെ പിതാവാരെന്ന് പോലീസ് അന്വേഷിക്കുന്നു .