ഇന്ദ്രൻസിന്റെ ‘വിത്തിൻ സെക്കൻഡ്സിനെതിരെ’ നെഗറ്റീവ് റിവ്യൂ; സന്തോഷ് വർക്കിക്കെതിരെ ചിത്രത്തിന്റെ അണിയറപ്രവർത്തകർ

ഇന്ദ്രൻസിന്റെ ‘വിത്തിൻ സെക്കൻഡ്സിനെതിരെ’ നെഗറ്റീവ് റിവ്യൂ നൽകിയ ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കിക്കെതിരെ ചിത്രത്തിന്റെ അണിയറപ്രവർത്തകർ. സന്തോഷ് വർക്കിയെ തങ്ങൾ മർദിച്ചിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് ചോദിക്കുക മാത്രമാണുണ്ടായതെന്നും നിർമാതാവ് സംഗീത് ധർമരാജൻ പ്രതികരിച്ചു. ‘പത്ത് മിനിട്ടേ പുള്ളി സിനിമ കണ്ടിട്ടുള്ളൂ. രണ്ട് വർഷത്തെ കഷ്ടപ്പാടാ. വലിയ പ്രതീക്ഷയോടെയാണ് ഞങ്ങൾ ഇതിനകത്തോട്ട് ഇറങ്ങുന്നത്. ഞങ്ങളുടെ ബ്രഹ്മാണ്ഡ സിനിമയല്ല, കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്നൊരു സിനിമ. അവകാശവാദങ്ങളൊന്നും ഞങ്ങൾ ഉന്നയിച്ചിട്ടില്ല. പുള്ളി കാണാതെ വന്ന് ഇങ്ങനെയൊന്നും പറയരുത്. പുള്ളിയുടെ വീഡിയോകൾ വന്നു. ഇതിലഭിനയിച്ച മൂന്ന് ചെറുപ്പക്കാർ അലവലാതികളാണെന്നും ഇന്ദ്രൻസിന് അഭിനയിക്കാനറിയില്ലെന്നും പുള്ളി പറയുന്നുണ്ട്. ഞാൻ ചോദിക്കട്ടെ, ഇന്ദ്രൻസിന് നാഷണൽ അവാർഡും സ്‌റ്റേറ്റ് അവാർഡുമൊക്കെ കൊടുത്ത ജൂറിയേക്കാൾ വലുതാണോ ഈയൊരു ആറാട്ടണ്ണന്റെ പ്ലേ.ഇന്ദ്രൻസിന്റെ അഭിനയത്തെക്കുറിച്ച് അയാൾക്കെങ്ങനെ വിലയിരുത്താൻ പറ്റും. നമ്മുടെ നായകനെക്കുറിച്ചാണ് അവനിങ്ങനൊക്കെ പറയണത്.

മൂന്നര കോടി മുടക്കി ഒരു പടം എടുത്തിട്ട് ഒരു നിമിഷം കൊണ്ട് നിങ്ങൾ അത് ഇല്ലാതാകുമ്പോൾ എന്റെ ജീവിതം വച്ചാണ് നിങ്ങൾ കളിക്കുന്നതെന്ന് അയാളോടു പറഞ്ഞു. നഷ്ടം കേറി ഞാൻ ആത്മഹത്യ ചെയ്താൽ എന്റെ വീട്ടുകാരോട് നിങ്ങൾ സമാധാനം പറയുമോ എന്ന് ചോദിച്ചു. അല്ലാതെ ഞങ്ങൾ അയാളെ ചീത്ത വിളിക്കുകയോ അടിക്കുകയോ ചെയ്തിട്ടില്ല. കൊറോണ സമയത്തൊക്കെ പോയി കഷ്ടപ്പെട്ടുണ്ടാക്കിയതാ സിനിമ.ഞങ്ങളൊക്കെ പുതുതായി വരുന്നതാ. മുളയിലേ നുള്ളിക്കളയാൻ നോക്കുന്നു. ഇതൊക്കെ പ്ലാൻ ചെയ്തുള്ളയാളാണ്.അണിയറപ്രവർത്തകർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

Latest

തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പ് : ജൂലൈ 30ന് പ്രാദേശിക അവധി

അരുവിക്കര ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡിലും, വെള്ളനാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ഒഴികെ...

ഉപതിരഞ്ഞെടുപ്പ് :സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തി

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട് നിയോജക മണ്ഡലം, ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ ചെറുവള്ളി...

പിരപ്പമൺകാട് പാടശേഖരത്തിൽ ഡ്രോൺ വളപ്രയോഗം

ഡ്രോൺ വളപ്രയോഗം ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നന്ദു രാജ്...

തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പ് : ജൂലൈ 30ന് പ്രാദേശിക അവധി

അരുവിക്കര ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡിലും, വെള്ളനാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ഒഴികെ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!