പട്ടികവർഗ വിദ്യാർത്ഥികൾക്ക് മെഡിക്കൽ/എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകളിൽ പങ്കെടുക്കുന്നതിന് പരിശീലനം നൽകുന്നു. താമസ, ഭക്ഷണ സൗകര്യങ്ങളോടെ ഒരു വർഷം ദൈർഘ്യമുള്ളതാണ് പരിശീലന പരിപാടി. പ്ലസ് ടു പരീക്ഷയിൽ സയൻസ്, കണക്ക് വിഷയങ്ങളിൽ വിജയിച്ച വിദ്യാർത്ഥികൾ പേര്, മേൽവിലാസം, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തിയ അപേക്ഷയോടൊപ്പം രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ് ടു സർട്ടിഫിക്കറ്റിന്റെ പകർപ്പ്, 2023ലെ പ്രവേശന പരീക്ഷയിൽ ലഭിച്ച സ്‌കോർ വ്യക്തമാക്കുന്ന രേഖയുടെ പകർപ്പ് എന്നിവ സഹിതം വ്യാഴാഴ്ച (ജൂലൈ ആറ്)ക്കകം ട്രൈബൽ എക്‌സറ്റൻഷൻ ഓഫീസുകളിലോ നെടുമങ്ങാട് പ്രോജക്ട് ഓഫീസിലോ സമർപ്പിക്കണമെന്ന് ജില്ലാ പട്ടികവർഗ വികസന പ്രോജക്ട് ഓഫീസർ അറിയിച്ചു.