നെടുമങ്ങാട് സൂര്യഗായത്രി വധക്കേസ്, വിധി ഇന്ന്

തിരുവനന്തപുരം നെടുമങ്ങാട് സൂര്യഗായത്രി വധക്കേസിലെ പ്രതി അരുണിനുള്ള ശിക്ഷ ഇന്ന് കോടതി വിധിക്കും. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്നാണ് പ്രതി വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 2021 ഓഗസ്റ്റ് 31 നാണ് കേസിനാസ്പദമായ സംഭവം. ഭിന്നശേഷിക്കാരായ മാതാപിതാക്കള്‍ക്ക് മുന്നില്‍ വെച്ചാണ് 20 കാരിയായ മകളെ പ്രതി കൊലപ്പെടുത്തിയത്.

തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസിൽ വിധി പ്രസ്താവിക്കുന്നത്. പ്രതി കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, അതിക്രമിച്ച് കടക്കല്‍, പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതായാണ് കോടതി കണ്ടെത്തിയത്.

33 തവണയാണ് പ്രതി സൂര്യഗായത്രിയെ കുത്തിയത്. അമ്മ വത്സലയ്ക്കും അച്ചന്‍ ശിവദാസനുമൊപ്പം വീട്ടിനുള്ളില്‍ ഇരിക്കുകയായിരുന്നു യുവതി. പുറത്തെ ശബ്ദം കേട്ട് യുവതിയും പിതാവും പുറത്തിറങ്ങി നോക്കി. ഇതിനിടെ പ്രതി അരുണ്‍ പിന്നിലെ വാതിലിലൂടെ അകത്തു കയറി ഒളിച്ചിരുന്നു. അകത്തേക്കു കയറിയ സൂര്യഗായത്രിയെ പ്രതി കുത്തിയത്. തടയാന്‍ ശ്രമിച്ച ശിവദാസനെ പ്രതി അരുണ്‍ അടിച്ചു നിലത്തിടുകയായിരുന്നു

Latest

വിമാനയാത്ര യാഥാർഥ്യം ആക്കാൻ ഇതാ ഒരു അവസരം.

നമ്മളിൽ പലരും വിമാന യാത്ര കൾ ഒരുപാട് പ്രാവശ്യം നടത്തിയിട്ടു ഉള്ളവർ...

ഭർത്താവിന്റെ സുഹൃത്തായ വനിതാ എസ്‌ഐ വീട്ടില്‍ കയറി മർദ്ദിച്ചെന്ന പരാതിയുമായി എസ്‌ഐയുടെ ഭാര്യ

ഭർത്താവിന്റെ സുഹൃത്തായ വനിതാ എസ്‌ഐ വീട്ടില്‍ കയറി മർദ്ദിച്ചെന്ന പരാതിയുമായി എസ്‌ഐയുടെ...

എംടി വാസുദേവൻ നായര്‍ അതീവ ഗുരുതരാവസ്ഥയില്‍; ഹൃദയസ്തംഭനമെന്ന് മെഡിക്കല്‍ ബുള്ളറ്റിൻ

എംടി വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍...

ശബരിമല ദര്‍ശനത്തിന് ശേഷം കിടന്നുറങ്ങിയ തീര്‍‌ത്ഥാടകന്റെ ശരീരത്തിലൂടെ ബസ് കയറി, ദാരുണാന്ത്യം

നിലയ്ക്കലിലെ പാർക്കിംഗ് ഏരിയയില്‍ പിന്നിലേക്കെടുത്ത ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ഉറങ്ങിക്കിടന്ന...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!