സേവന വികാസ് കേന്ദ്രയും പൂവാർ റോട്ടറി ക്ലബ്ബും സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന വളരെ വ്യത്യസ്തമായ പദ്ധതിയാണ് എന്റെ കളിപ്പാട്ടം. 2009 മുതൽ സാമൂഹിക ക്ഷേമ രംഗത്ത് വനിതാശാക്തീകരണം ,ലഹരിവിരുദ്ധ ക്യാമ്പയിനുകൾ, വയോജന സംരക്ഷണം, യോഗ, മെഡിറ്റേഷൻ, പാലിയേറ്റീവ് കെയർ തുടങ്ങിയ പദ്ധതികൾ ലക്ഷ്യമാക്കി നടപ്പിലാക്കി വരുന്ന സംസ്ഥാനത്തല സന്നദ്ധ പ്രസ്ഥാനമാണ് സേവന വികാസ് കേന്ദ്ര.
സാമ്പത്തികമായും, സാമൂഹികമായും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി സേവന വികാസ് കേന്ദ്രയും പൂവാർ റോട്ടറി ക്ലബ്ബും ചേർന്ന് രൂപീകരിച്ച പദ്ധതിയാണ് എന്റെ കളിപ്പാട്ടം. ബാല്യകാലത്ത് കുട്ടികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് കളിപ്പാട്ടങ്ങളെ ആണെന്നും ഇത് കുട്ടികളിൽ എത്തിക്കുന്നത് വഴി ബാല്യകാലത്തുതന്നെ ചെറിയ തരത്തിലുള്ള മാറ്റങ്ങൾ അവരിൽ വരുത്താൻ പദ്ധതി ലക്ഷ്യമിടുന്നു. സ്പോൺസർഷിപ്പുകളിലൂടെ കണ്ടെത്തുന്നവ കൂടാതെ, നമ്മുടെ വീടുകളിൽ ഉപയോഗപ്രധമായതും എന്നാൽ ഉപയോഗിക്കാതെ വച്ചിട്ടുള്ളതുമായ കളിപ്പാട്ടങ്ങൾ കണ്ടെത്തി അർഹതപ്പെട്ട കരങ്ങളിൽ എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ഇന്ത്യൻ സിനിമയുടെ മുഖം മാറ്റിയ പാൻ ഇന്ത്യൻ സിനിമകൾ
https://www.facebook.com/varthatrivandrumonline/videos/1041925113369314