ജയിൽ ശിക്ഷ കഴിഞ്ഞു ഇറങ്ങിയാൽ സ്വത്ത് എനിക്ക് ലഭിക്കുമോ? ശാഖ കുമാരിയുടെ കൊലപാതകത്തിൽ പ്രതി പൊലീസിനോട് ചോദിച്ചത് രണ്ട് ചോദ്യങ്ങൾ?

0
2644

വെള്ളറട: ശാഖകുമാരിയുടെ കൊലപാതകത്തില്‍ പിടിയിലായ ഭര്‍ത്താവ് അരുണിനെ നെയ്യാറ്റിന്‍കര കോടതി റിമാന്‍ഡ് ചെയ്തു. ഇക്കഴിഞ്ഞ 26നാണ് 51കാരിയായ ത്രേസ്യാപുരം പ്ലാങ്കാലവിള വീട്ടില്‍ പരേതനായ ആല്‍ബര്‍ട്ട് ഫിലോമിന ദമ്ബതികളുടെ ഇളയ മകള്‍ ശാഖ കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അരുണ്‍ ഇവരെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം ഷോക്കടിപ്പിക്കുകയായിരുന്നു. വിവാഹ ഫോട്ടോ ഫേസ്ബുക്കില്‍ ഇട്ടതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കങ്ങള്‍ പതിവായിരുന്നു. ഇതിനിടെ വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്തു.




പണത്തിനോടും സ്വത്തിനോടുമുള്ള അമിത ആഗ്രഹവും ഭാര്യയുടെ പ്രായക്കൂടുതലിനെച്ചൊല്ലിയുള്ള നാട്ടുകാരുടെ കളിയാക്കലുമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു.കസ്റ്റഡിയില്‍ കഴിയുമ്ബോള്‍ തന്നെ ജയില്‍ ശിക്ഷ കഴിഞ്ഞാല്‍ സ്വത്തുക്കള്‍ തനിക്ക് ലഭിക്കുമോയെന്നും എത്രകാലമാണ് ശിക്ഷയെന്നും അരുണ്‍ ചോദിച്ചതായി പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കൂടുതല്‍ അന്വേഷണത്തിനായി ഇയാളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വെള്ളറട സി.ഐ എം. ശ്രീകുമാര്‍ പറഞ്ഞു.



ആറ്റിങ്ങലിലെ തീപിടുത്തത്തിന് പിന്നിൽ അജ്ഞാതൻ?????. കൂടുതൽ CCTV ദൃശ്യങ്ങൾ പുറത്ത്…

[fb_plugin video href=”https://www.facebook.com/107537280788553/videos/1328677630812303″ ]